ശാശ്വതീകാനന്ദയുടെ മരണം: തന്റെ പങ്ക് തെളിഞ്ഞാല്‍ തലമുണ്ഡനം ചെയ്ത് കാശിക്ക് പോകാമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (14:43 IST)
ശാശ്വതീകാനന്ദയുടെ മരണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ തലമുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശാശ്വതീകാനന്ദയുടെ മരണത്തില്‍ തനിക്കും മകന്‍ തുഷാറിനും പങ്കുണ്ടെന്ന ബിജുവിന്റെ ആരോപണങ്ങള്‍ തള്ളിക്കളയുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ശാശ്വതീകാനന്ദയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് നല്ല തീരുമാനമാണ് അദ്ദേഹം പറഞ്ഞു.

ബിജു രമേശ് നടത്തുന്നത് വ്യക്തിഹത്യയാണെന്നും സ്ഥിരമായി ആളുകളെ വ്യക്തിഹത്യ നടത്തുന്നയാളാണ് ബിജു രമേശെന്നും അദ്ദേഹം പറഞ്ഞു. ഈ ആരോപണങ്ങളെല്ലാം ഹൈക്കോടതി വരെ തള്ളിയതാണെന്നും ബിജു രമേശ് പറയുന്ന പ്രിയന്‍ എന്നൊരാളെ താന്‍ കണ്ടിട്ടുപോലുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :