വെള്ളാപ്പള്ളിയും മകനും നുണപരിശോധനയ്ക്കു വിധേയരാകണം- ശാശ്വതീകാനന്ദയുടെ സഹോദരി

ശാശ്വതീകാനന്ദയുടെ മരണം , ഉമ്മന്‍ചാണ്ടി , തുഷാര്‍ വെള്ളാപ്പള്ളി , വെള്ളാപ്പള്ളി നടേശന്‍
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 11 ഒക്‌ടോബര്‍ 2015 (17:35 IST)
മുന്‍ ശിവഗിരി മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയേയും നുണപരിശോധനയ്ക്കു വിധേയരാക്കണമെന്നു സ്വാമിയുടെ സഹോദരി ശാന്ത. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു പരാതി നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കി.

ശാശ്വതീകാനന്ദ സ്വാമി മരിച്ച ദിവസം വാടക്കൊലയാളിയായ പ്രിയന്‍ എന്നയാള്‍ അദ്വൈതാശ്രമത്തില്‍ എത്തിയിരുന്നു. പ്രവീണ്‍ എന്നയാളുടെ കാറിലായിരുന്നു ഇയാള്‍ എത്തിയത്. ഇക്കാര്യം തന്നോടു പറഞ്ഞതു പ്രവീണിന്റെ പിതാവാണ്. സംഭവത്തില്‍ അന്വേഷണം വേണമെന്നു വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെടുന്നതു കേസ് അട്ടിമറിക്കാനാണെന്നു ശാന്ത പറഞ്ഞു. വെള്ളാപ്പള്ളിയുടേയും തുഷാറിന്റെയും നുണ പരിശോധന ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.

അതേസമയം, സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുമായി ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ രംഗത്തെത്തി. സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമായിരുന്നു. നീന്തല്‍ അറിയാവുന്ന അദ്ദേഹം പുഴയില്‍ മുങ്ങിമരിച്ചതാണെന്ന് പറഞ്ഞാന്‍ എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി ശാശ്വതീകാനന്ദയുടെ മൃതദേഹം കണ്ടപ്പോള്‍തന്നെ അതൊരു ജലസമാധി അല്ലെന്ന് തനിക്ക് തോന്നിയിരുന്നു. സ്വാമിയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മൃതദേഹം കരയിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കമ്പ് കൊണ്ട് ഉണ്ടായെ മുറിവാണെന്നാണ് തന്നോട് പലരും പറഞ്ഞതെന്നും സ്വാമി പ്രകാശാനന്ദ രാവിലെ പറഞ്ഞു.

സ്വാമി ശാശ്വതീകാനന്ദയുടെ നെറ്റിയിലെ മുറിവ് കമ്പുകൊണ്ട് ഉണ്ടായതല്ല. നല്ലതു പോലെ നീന്തല്‍ അറിയാവുന്ന സ്വാമി മുങ്ങി മരിക്കുന്നത് എങ്ങനെയാണ്. അദ്ദേഹം മരിച്ചപ്പോള്‍ തന്നെ ഈ കാര്യങ്ങള്‍ താന്‍ വ്യക്തമാക്കിയിതായിരുന്നു. ഈ വിഷയം തുറന്നു പറയുന്നതില്‍ താന്‍ ആരെയും ഭയപ്പെടുന്നില്ലെന്നും സ്വാമി പ്രകാശാനന്ദ ചോദിച്ചു.

കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് തനിക്ക് അറിയില്ല. വെള്ളാപ്പള്ളിക്കും മകനുമൊപ്പം സ്വാമി നടത്തിയ ഗള്‍ഫ് യാത്രയ്ക്കിടെ ചിലതെല്ലാം സംഭവിച്ചുവെന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അതേക്കുറിച്ച് വ്യക്തമായി അറിയില്ലെന്നും ചോദ്യത്തിന് മറുപടിയായി സ്വാമി പ്രകാശാനന്ദ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കുന്ന യാത്രകകര്‍ക്ക് ടിക്കറ്റ് പണം റിസര്‍വേഷന്‍ കൗണ്ടറില്‍ ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത
എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ,തൃശൂര്‍,ഷൊര്‍ണൂര്‍ എന്നീ സ്റ്റേഷനുകള്‍ പുതിയ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്
വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കു 12.50 നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത ...

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും
ആയിരം വാട്‌സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവും ഉള്ള ഗാര്‍ഹിക ...

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ...

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍
ഇപ്പോള്‍ മൂന്ന് വയസ്സില്‍ പ്രീപ്രൈമറി സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം ...