ശാശ്വതീകാനന്ദയുടെ മരണം: സിബിഐ അന്വേഷണം അത്യാവശ്യം- വിഎസ്

 ശാശ്വതീകാനന്ദയുടെ മരണം , വിഎസ് അച്യുതാനന്ദൻ , വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം| jibin| Last Updated: തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (12:29 IST)
ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചു ആരോപണങ്ങള്‍
ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദൻ. സ്വാമിയുടെ മരണത്തില്‍ അടിയന്തരമായി സിബിഐ അന്വേഷണം നടത്തണം. സിബിഐ അന്വേഷണം നടത്തണമെന്നതു ന്യായമായ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചു ശ്രീനാരായണ ധർമവേദി ജനറൽ സെക്രട്ടറി ബിജു രമേശിന്റെ വെളിപ്പെടുത്തലുകൾ നിലവിൽ ക്രൈം ബ്രാഞ്ചാണ് പരിശോധിക്കുന്നത്. സ്വാമിയുടെ മരണത്തിൽ പുനരന്വേഷണം നടത്തണമെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ ഏത് അന്വേഷണാവും നേരിടാന്‍ തയാറാണെന്നാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പറയുന്നത്. അന്വേഷണം എങ്ങനെ വേണമെന്നു സർക്കാർ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയേയും നുണപരിശോധനയ്ക്കു വിധേയരാക്കണമെന്നു സ്വാമിയുടെ സഹോദരി ശാന്ത ഞായറാഴ്‌ച ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു പരാതി നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കി.

സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുമായി ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ രംഗത്തെത്തിയിരുന്നു. സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമായിരുന്നു. നീന്തല്‍ അറിയാവുന്ന അദ്ദേഹം പുഴയില്‍ മുങ്ങിമരിച്ചതാണെന്ന് പറഞ്ഞാന്‍ എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം
പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :