ശാശ്വതീകാനന്ദയുടെ മരണം: ഏതന്വേഷണവും നേരിടാന്‍ തയാര്‍- വെള്ളാപ്പള്ളി

  ശാശ്വതീകാനന്ദയുടെ മരണം , സിബിഐ , വെള്ളാപ്പള്ളി നടേശന്‍ , വിഎസ് അച്യുതാനന്ദന്‍
ചേർത്തല| jibin| Last Modified ഞായര്‍, 11 ഒക്‌ടോബര്‍ 2015 (14:19 IST)
സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാന്‍ തയാറാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പല ഭാഗങ്ങളിൽ നിന്നുമുണ്ടാവുന്ന എല്ലാ വെളിപ്പെടുത്തലുകളും ഒരുമിച്ച് ചേർത്ത് സിബിഐയോ അതിനും മുകളിൽ ഏതെങ്കിലുമുണ്ടെങ്കിൽ അവരെക്കൊണ്ടോ അന്വേഷിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ശാശ്വതീകാനന്ദയുടെ മരണം അന്വേഷിക്കുന്നതിനൊപ്പം ടിപി വധക്കേസും അന്വേഷിക്കണം. ശ്രീനാരായണ ഗുരുദേവനെ ആരും കാവിയും പട്ടും പുതപ്പിക്കേണ്ടെ ആവശ്യമില്ല. ആ ജോലി തങ്ങള്‍ തന്നെ ചെയ്‌തോളം. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുവാനുള്ള തീരുമാനത്തിന് മാറ്റവുമില്ല. മുന്നോട്ടു വച്ച കാൽ പിന്നോട്ടില്ല. സംഘടന ഒരു ചുമതല ഏല്‍പ്പിച്ചാല്‍ എന്തുവിലകൊടുത്തും നടപ്പിലാക്കും. ഏതുതടസങ്ങളും തരണം ചെയ്യും. ഭയം അസാധ്യം എന്നിവ തന്റെ നിഘണ്ടുവിലില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, എസ്എന്‍ഡിപി യോഗം രൂപീകരിക്കാന്‍ പോകുന്ന പുതിയ പാര്‍ട്ടിയേയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിജെപിയും ചേര്‍ന്നുള്ള പുതിയ പാര്‍ട്ടിക്കു പിന്നിലെ ഗോഡ്ഫാദര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. ഈ ബന്ധത്തിന് മുഖ്യമന്ത്രി പിന്തുണ നല്‍കുന്നുണ്ടെന്നും വി എസ് പറഞ്ഞു.

കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ഉമ്മന്‍ചാണ്ടിക്കും എസ്എന്‍ഡിപി- ബിജെപി ബന്ധത്തില്‍ ഭിന്നാഭിപ്രായമാണ് ഉള്ളത്. എസ്എന്‍ഡിപി യോഗത്തിന്റെ ശ്രമം മതേതര സഖ്യത്തിനാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കാണിക്കുന്നതു മുഖ്യമന്ത്രിയുടെ വക്രബുദ്ധിയാണ്. യുഡിഎഫിലല്ല കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പ്രമേയം കൊണ്ടുവരാനുള്ള നീക്കമാണ് ഉമ്മന്‍ചാണ്ടി തടഞ്ഞതെന്നും വിഎസ് പറഞ്ഞു. വടകര മോഡല്‍ സഖ്യവും എംജി കോളേജ് അക്രമകേസ് പിന്‍വലിച്ചതുമെല്ലാം ജനത്തിന് ഓര്‍മ്മയുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ വിശദീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ സുകാന്ത് യുവതിയെ ...

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: ...

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞവര്‍ഷം അഭിനയിച്ച സിനിമകളുടെ പ്രതിഫല ...

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി ...

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ...

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന ...

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി
അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന. ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ...

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ...

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം
പെട്രോളിയം ഉത്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രില്‍ 10 മുതല്‍ ...