വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയുടെ ഗോഡ്ഫാദര്‍ ഉമ്മന്‍ചാണ്ടി: വിഎസ്

എസ്എന്‍ഡിപി , ഉമ്മന്‍ചാണ്ടി , വെള്ളാപ്പള്ളി നടേശന്‍ , വിഎം സുധീരന്‍
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 11 ഒക്‌ടോബര്‍ 2015 (13:51 IST)
എസ്എന്‍ഡിപി യോഗം രൂപീകരിക്കാന്‍ പോകുന്ന പുതിയ പാര്‍ട്ടിയേയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിജെപിയും ചേര്‍ന്നുള്ള പുതിയ പാര്‍ട്ടിക്കു പിന്നിലെ ഗോഡ്ഫാദര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. ഈ ബന്ധത്തിന് മുഖ്യമന്ത്രി പിന്തുണ നല്‍കുന്നുണ്ടെന്നും വി എസ് പറഞ്ഞു.

കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ഉമ്മന്‍ചാണ്ടിക്കും എസ്എന്‍ഡിപി- ബിജെപി ബന്ധത്തില്‍ ഭിന്നാഭിപ്രായമാണ് ഉള്ളത്. എസ്എന്‍ഡിപി യോഗത്തിന്റെ ശ്രമം മതേതര സഖ്യത്തിനാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കാണിക്കുന്നതു മുഖ്യമന്ത്രിയുടെ വക്രബുദ്ധിയാണ്. യുഡിഎഫിലല്ല കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പ്രമേയം കൊണ്ടുവരാനുള്ള നീക്കമാണ് ഉമ്മന്‍ചാണ്ടി തടഞ്ഞതെന്നും വിഎസ് പറഞ്ഞു. വടകര മോഡല്‍ സഖ്യവും എംജി കോളേജ് അക്രമകേസ് പിന്‍വലിച്ചതുമെല്ലാം ജനത്തിന് ഓര്‍മ്മയുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ വിശദീകരിച്ചു.

അതേസമയം, വർഗീയ ശക്തികളെ പ്രോൽസാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി സ്വീകരിക്കുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി സംസ്ഥാനത്ത് വര്‍ഗീയത വളര്‍ന്നു വരുന്നതിനെതിരെ മൗനം പാലിക്കുകയാണ്. അദ്ദേഹത്തിന്റെ ഈ മൗനം ഉത്കണ്ഠ പകരുന്നതാണെന്നും പിണറായി പറഞ്ഞു.

മതേതരത്വം സംരക്ഷിക്കപ്പെടേണ്ട സാഹചര്യമാണിത്. അതിനുവേണ്ടി പ്രതികരിക്കാതിരിക്കുമ്പോള്‍ വിമര്‍ശനം സ്വാഭാവികം. അത് ഉള്‍ക്കൊണ്ട് തിരുത്തുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യേണ്ടത്. അതാണ് നാടിന് ഗുണകരമെന്നും പിണറായി പറഞ്ഞു. എന്നാല്‍ ആര്‍എസ്എസ്- എസ്എന്‍ഡിപി ബന്ധത്തിന് മുഖ്യമന്ത്രി ഒത്താശ ചെയ്യുകയാണ്‍. ഇതുവഴി ഭരണത്തുടര്‍ച്ച
ഉമ്മന്‍ചാണ്ടി ലക്ഷ്യം വെക്കുബോള്‍ കേരളത്തില്‍ അക്കൌണ്ട് തുറക്കലാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നും പിണറായി ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കുന്ന യാത്രകകര്‍ക്ക് ടിക്കറ്റ് പണം റിസര്‍വേഷന്‍ കൗണ്ടറില്‍ ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത
എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ,തൃശൂര്‍,ഷൊര്‍ണൂര്‍ എന്നീ സ്റ്റേഷനുകള്‍ പുതിയ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്
വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കു 12.50 നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത ...

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും
ആയിരം വാട്‌സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവും ഉള്ള ഗാര്‍ഹിക ...

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ...

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍
ഇപ്പോള്‍ മൂന്ന് വയസ്സില്‍ പ്രീപ്രൈമറി സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം ...