അനുബന്ധ വാര്‍ത്തകള്‍
- കെ കെ രമയ്ക്ക് മന്ത്രിസ്ഥാനമോ? സ്വീകരിക്കേണ്ടതില്ലെന്ന് ഒരു വിഭാഗം, ആർ എം പി ഐ നിലപാട് നിർണായകം
- 50 എംഎൽഎമാർ കെസിയുടെ പേരുപറയും, സീനിയോറിറ്റി ഉയർത്തിക്കാട്ടി ചെന്നിത്തല, പദവിയില്ലെങ്കിൽ ഇടയാൻ സതീശനും!
- ബിജെപി ജയിച്ച മൂന്നിടത്തും യുഡിഎഫ് മൂന്നാമത് !
- Kerala Assembly Elections Results : ഇടതുകോട്ടകൾ തകർന്നടിഞ്ഞു, മന്ത്രിമാർക്കും കാലിടറി, യുഡിഎഫിന് ഐതിഹാസിക വിജയം, മൂന്നിടത്ത് താമര വിരിഞ്ഞു
- Kerala Assembly Election Results : പിന്നിട്ട 6 റൗണ്ടുകൾ മതി കേരളമെ!, ഇതു മതി : പോസ്റ്റുമായി കെ കെ രമ
യുഡിഎഫ് 100 സീറ്റ് നേടിയാൻ രാജി?, അങ്ങനെ പലതും പറഞ്ഞു കാണുമെന്ന് വെള്ളാപ്പള്ളി
നിയമസഭാ തിരെഞ്ഞെടുപ്പില്‍ യുഡിഎഫിന് 100 സീറ്റില്‍ കൂടുതല്‍ കിട്ടിയാല്‍ രാജിവെയ്ക്കുമെന്ന മുന്‍ നിലപാടില്‍ മലക്കം മറിഞ്ഞ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ ഇതിനെപറ്റി ചോദിച്ചപ്പൊള്‍ അങ്ങനെ പലതും പറഞ്ഞുകാണുമെന്ന് മാത്രമായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
2025 ജൂലൈയില്‍ പറവൂരില്‍ നടന്ന ചടങ്ങില്‍ വി ഡി സതീശനെ വെല്ലുവിളിച്ചുകൊണ്ടാണ് നിയമസഭാ തിരെഞ്ഞെടുപ്പില്‍ 100ല്‍ കൂടുതല്‍ സീറ്റ് യുഡിഎഫിന് ലഭിച്ചാല്‍ രാജിവെയ്ക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞത്. സതീശന് അഹങ്കാരമാണെന്നും മുഖ്യമന്ത്രിയാകുമെന്നാണ് കരുതിയിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. 100 സീറ്റ് കിട്ടിയില്ലെങ്കില്‍ സതീശന് രാജിവെച്ച് വനവാസത്തിന് പോകുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു.
വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത വി ഡി സതീശന് യുഡിഎഫിനെ മികച്ച വിജയത്തിലെത്തിച്ചില്ലെങ്കില് രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് തിരിച്ചടിച്ചിരുന്നു.