പ്രണയവും രാഷ്ട്രീയവും വിഷയമാക്കി 'കൊത്ത്', സിബി മലയിൽ - ആസിഫ് അലി ചിത്രം ഉടൻ !

കെ ആർ അനൂപ്| Last Updated: തിങ്കള്‍, 30 നവം‌ബര്‍ 2020 (15:35 IST)
ആസിഫ് അലി - സിബി​മലയിൽ കൂട്ടുകെട്ടിൽ വരാനിരിക്കുന്ന ചിത്രമാണ് 'കൊത്ത്'. സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായെങ്കിലും ലൊക്കേഷൻ ചിത്രങ്ങൾ അധികമൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ ഒരു മഴച്ചിത്രം പങ്കുവെച്ചിരിക്കുകയാണ് ആസിഫ് അലി. മഴ ആസ്വദിക്കുന്ന നായകനെയും നായികയെയും ചിത്രത്തിൽ കാണാം.

പൊളിറ്റിക്കൽ ത്രില്ലർ ആണെങ്കിലും അടിപൊളി പ്രണയകഥ കൂടി സിനിമയ്ക്ക് പറയാനുണ്ടെന്ന് സൂചനയാണ് പുറത്തുവന്ന ചിത്രം നൽകുന്നത്. നായികയായി എത്തുന്ന സിനിമയിൽ റോഷൻ മാത്യു, സുരേഷ് കൃഷ്ണ, രഞ്ജിത്ത്, ശ്രീലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഗോൾഡ് കോയിൻ മോഷൻ പിക്ചർസിന്റെ ബാനറിൽ രഞ്ജിത്ത് പി എം ശ്രീധരനും ചേർന്നാണ് ആസിഫലി ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ ഹേമന്ദാണ് തിരക്കഥ ഒരുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :