1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Murder Veliyam Kottara

മൂന്നാം വിവാഹം എതിര്‍ത്തതിനു പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

Murder
വെളിയം: പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകനെ പൂയപ്പള്ളി പോലീസ് അറസ്‌റ് ചെയ്തു. വെളിയം കൊട്ടാര നടക്കുന്നു ചരുവിള വീട്ടില്‍ ശ്രീധരനെ മര്‍ദ്ദിച്ച കേസിലാണ് മകന്‍ പ്രേംലാല്‍ (37) അറസ്റ്റിലായത്.
 
കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് സംഭവം. പ്രേംലാല്‍ മുമ്പ് രണ്ട് വിവാഹം കഴിച്ചിരുന്നു. മൂന്നാമതും വിവാഹം കഴിക്കാന്‍ തയ്യാറെടുത്ത ഇയാളെ പിതാവ് എതിര്‍ത്തതാണ് വാക്കേറ്റത്തിനും മര്‍ദ്ദനത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.
 
മദ്യലഹരിയില്‍ ആയ പ്രേംലാല്‍ വീട്ടിനടുത്ത് വച്ച് പിതാവിനെ മര്‍ദ്ദിച്ചു. വെട്ടുകത്തിയുമായി നിന്ന ഇയാളെ തടയാനെത്തിയ കുടുംബാംഗങ്ങള്‍ക്കും മര്‍ദ്ദനമേറ്റു. സി.ഐ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയാണ് ഇയാളെ അറസ്‌റ് ചെയ്തത്. 
അടുത്ത ലേഖനം
ശബരിമലയിലേക്കില്ലെന്ന് ബിന്ദു അമ്മിണി