അനുബന്ധ വാര്‍ത്തകള്‍
- തെരഞ്ഞെടുപ്പ്: അമ്മായിയമ്മയും മരുമകളും തമ്മില്‍ പോര്
- പോലീസുകാരുടെ പരാതി പരിഹരിക്കാന്‍ ഡിജിപിയുടെ പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഒരുങ്ങി
- തിരഞ്ഞെടുപ്പ്: 123 പത്രികകള്‍ തള്ളി, മത്സര രംഗത്ത് 13,972 പേര്
- ആശങ്ക വേണ്ട, പൊലീസ് നിയമ ഭേതഗതി മാധ്യമ സ്വാതന്ത്ര്യത്തിനെതിരായി ഉപയോഗിയ്ക്കപ്പെടില്ല: മുഖ്യമത്രി
- 'ഇഡിയ്ക്ക് റിപ്പോർട്ട് എങ്ങനെ ലഭിച്ചു ? കിഫ്ബിയ്ക്കെതിരായ ഇഡി അന്വേഷണം ഭരണസ്തംഭനം സൃഷ്ടിയ്ക്കാനുള്ള ശ്രമം'
ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷോക്കേറ്റു മരിച്ചു
വെളിയം: മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷോക്കേറ്റു മരിച്ചു. വെളിയം വാളിയോട് മറവങ്കോട് മിച്ചഭൂമി കോളനിയില്‍ അജോ ഭവനില്‍ ജോസ് - അനിത ദമ്പതികളുടെ മകള്‍ സജ്ന ജോസ് എന്ന 11 കാരിയാണ് മരിച്ചത്. വാളിയോട് എസ് .ആര്.വി. യു.പി സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സജ്ന ജോസ്.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുകയായിരുന്നു കുട്ടി ഷോക്കേറ്റ അബോധാ വസ്ഥയിലായ കുട്ടിയെ ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടാര്‍പോളിന്‍ ഷീറ്റു കൊണ്ട് മറച്ച ഒരു താത്കാലിക ഷെഡിലായിരുന്നു ഇവരുടെ താമസം. പരിമിതികള്‍ക്കുള്ളില്‍ ആയിട്ടും പഠിക്കാന്‍ മിടുക്കിയായിരുന്നു സജ്ന ജോസ്.