അനുബന്ധ വാര്‍ത്തകള്‍
- ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത 269 പഞ്ചായത്തുകള്‍
- പഞ്ചായത്തിലെ 15വാര്‍ഡില്‍ ഒന്‍പതിലും ജയിച്ചത് എല്‍ഡിഎഫ്; പഞ്ചായത്ത് പ്രസിഡന്റാകുന്നത് ഒരു വാര്‍ഡ് മാത്രം കിട്ടിയ ബിജെപി
- മരിച്ച സ്ഥാനാര്‍ത്ഥിക്ക് തിളക്കമാര്‍ന്ന വിജയം
- ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റില്‍
- പോലീസിനെ വെട്ടിച്ച് പരക്കം പാച്ചില്‍; റിസോര്ട്ടെന്നുകരുതി യുവാക്കള്‍ കഞ്ചാവുമായി ചാടിക്കയറിയത് പൊലീസ് സ്റ്റേഷനില്‍
ഇടുക്കിയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ കൂട്ടത്തോല്‍വി
ഇടുക്കി: ഇടുക്കിയിലെ നിരവധി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പല സ്ഥലത്തായി പരാജയപ്പെട്ടു. ഇതിലൊന്ന് വാഴത്തോപ്പ് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മത്സരിച്ച ജോയി വര്‍ഗീസ് രണ്ട് വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണയും പ്രസിഡന്റ് സ്ഥാനാര്‍ഥി എന്ന നിലയ്ക്കായിരുന്നു കോണ്‍ഗ്രസ് ഇവിടെ ജോയി വര്‍ഗീസിനെ നിര്‍ത്തിയത്.
ഇതിനൊപ്പം മുന്‍ പ്രസിഡന്റായിരുന്ന ഷിജോ തട്ടത്തില്‍ വാര്‍ഡില്‍ തോല്‍വി സമ്മതിച്ചപ്പോള്‍ മുന്‍ പ്രസിഡന്റായ റിന്‍സി സിബി ബ്ലോക്ക് ഡിവിഷനിലാണ് പരാജയപ്പെട്ടത്. ഇതിനൊപ്പം വാത്തിക്കുടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മിനി സാബു, സി.പി.എമ്മിലെ പി.കെ.രാജു എന്നിവരും പരാജയം ഏറ്റുവാങ്ങി.
ഇടുക്കി ജില്ലയില്‍ തന്നെയുള്ള കാമാക്ഷിയില്‍ മുന്‍ പ്രസിഡന്റായ അന്നമ്മ ബേബി, എസ് ടി അഗസ്റ്റിന്‍ എന്നിവരും തോല്‍വി സമ്മതിച്ചു. കഞ്ഞിക്കുഴിയിലാകട്ടെ ജോസ് ഈരക്കാട്ടിലും പരാജയപ്പെട്ടു.