1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vegetables price hike

പച്ചക്കറികള്‍ക്ക് ഒരാഴ്ചക്കിടെ തീവില; 30 രൂപയില്‍ നിന്ന് 120 രൂപയിലേക്ക് ചാടി മുരിങ്ങയ്ക്ക

Vegetables Price
സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് തീവിലയായി. ഒരാഴ്ചക്കിടെയാണ് വലിയ വിലവര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഒരു കിലോ തക്കളിക്ക് 30 രൂപയായിരുന്നത് ഇപ്പോള്‍ 80 രൂപയായി ഉയര്‍ന്നു. 30രൂപ വിലയിലായിരുന്ന മുരിങ്ങയ്ക്ക 120 രൂപയിലേക്ക് പോയി. 30-40 രൂപയോടടുത്തുണ്ടായിരുന്ന പച്ചക്കറികള്‍ക്കാണ് ഇപ്പോള്‍ നൂറിനോടടുത്ത് വില വരുന്നത്. രണ്ടാഴ്ചക്കിടെ 10മുതല്‍ 20 ശതമാനം വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പച്ചക്കറി കൂടാതെ പലചരക്ക് സാധനങ്ങളുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. 
 
തമിഴ്‌നാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് പച്ചക്കറികള്‍ വരുന്നത് കുറഞ്ഞതാണ് വിലവര്‍ധനവിനിടയാക്കിയത്. 
അടുത്ത ലേഖനം
പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ശബരിമല തീര്‍ത്ഥാനടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു