പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ശബരിമല തീര്‍ത്ഥാനടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 20 നവം‌ബര്‍ 2021 (08:51 IST)
പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തീര്‍ത്ഥാനടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പമ്പ ത്രിവേണി കരകവിഞ്ഞിട്ടുണ്ട്. പമ്പാ അണക്കെട്ട് തുറക്കാന്‍ സാധ്യതയുണ്ട്. പമ്പയിലെത്തിയ ഭക്തരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

നിലവില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പമ്പ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പമ്പാ നദിയുടേയും കക്കാട്ടാറിന്റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :