V Sivankutty vs VD Satheesan: വിദ്യാഭ്യാസ മന്ത്രിക്കെതിരായ പരിഹാസത്തില്‍ സതീശന്റെ യു-ടേണ്‍; പറഞ്ഞത് ഓര്‍മിപ്പിച്ച് ശിവന്‍കുട്ടി (വീഡിയോ)

വിദ്യാഭ്യാസ മന്ത്രിയെ 'ഇവന്‍' എന്ന് വിളിച്ചാണ് ഇന്നലെ പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് സംസാരിച്ചത്

VD Satheesan and V Sivankutty
രേണുക വേണു| Last Modified ബുധന്‍, 28 ജനുവരി 2026 (20:10 IST)
VD Satheesan and V Sivankutty

V Sivankutty vs VD Satheesan: വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിലുള്ള പോര് തുടരുന്നു. സതീശന്റെ യു-ടേണിനു ഫെയ്‌സ്ബുക്കിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് മന്ത്രി. നേരത്തെ പറഞ്ഞത് പ്രതിപക്ഷ നേതാവ് മറന്നുപോയെങ്കില്‍ ഓര്‍മിപ്പിച്ചു തരാമെന്നാണ് മന്ത്രിയുടെ നിലപാട്.

വിദ്യാഭ്യാസ മന്ത്രിയെ 'ഇവന്‍' എന്ന് വിളിച്ചാണ് ഇന്നലെ പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് സംസാരിച്ചത്. വിദ്യാഭ്യാസ വകുപ്പിനെയും കുട്ടികളെയും പരിഹസിക്കുന്ന തരത്തിലും ചില പരാമര്‍ശങ്ങള്‍ സതീശന്‍ നടത്തിയിരുന്നു. എന്നാല്‍ ഇന്ന് നിയമസഭയിലെത്തിയപ്പോള്‍ താന്‍ അങ്ങനൊന്നും പറഞ്ഞിട്ടില്ല എന്ന മറുപടിയാണ് സതീശന്‍ നല്‍കിയത്.

വിദ്യാര്‍ഥികള്‍ അടക്കം തനിക്കെതിരെ വിമര്‍ശനവുമായി എത്തിയതോടെയാണ് സതീശന്റെ യു-ടേണ്‍. ഇന്ന് നിയമസഭയിലെത്തിയപ്പോള്‍ താന്‍ ഇന്നലെ നടത്തിയ പരിഹാസ പരാമര്‍ശത്തില്‍ സതീശന്‍ പ്രതികരിച്ചു. മന്ത്രിയെ 'അവന്‍' 'ഇവന്‍' എന്നൊന്നും താന്‍ വിളിച്ചിട്ടില്ലെന്നാണ് സതീശന്‍ സഭയില്‍ പറഞ്ഞത്.
വിദ്യാഭ്യാസമന്ത്രിക്കെതിരെ സതീശന്‍ നടത്തിയ പരാമര്‍ശം നിലവാരമില്ലാത്തതെന്നാണ് ഇന്നലെ വിദ്യാര്‍ഥികള്‍ അടക്കം വിമര്‍ശിച്ചത്. ഇന്ന് നിയമസഭയില്‍ സതീശനെതിരെ ഭരണപക്ഷ എംഎല്‍എമാര്‍ പ്രതിഷേധം ഉയര്‍ത്തി. ഇതിനു പിന്നാലെയാണ് സതീശന്റെ യു-ടേണ്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :