യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും: പികെ കുഞ്ഞാലിക്കുട്ടി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 27 ജനുവരി 2026 (20:29 IST)
സംസ്ഥാനത്ത് യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം എല്‍എ. കേരള ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് യൂണിയന്‍ ത്രിദിന സില്‍വര്‍ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും പ്രാധാന്യത്തോടെ പരിഗണിക്കേണ്ട വിദ്യാഭ്യാസ മേഖല കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അതിന്റെ പ്രാധാന്യം കുറച്ച് കാണുകയാണ്. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അര്‍ഹമായ പരിഗണന കൊടുത്താല്‍ മാത്രമേ ജനാധിപത്യ ഭരണകൂടങ്ങളുടെ ഉത്തരവാദിത്തം പൂര്‍ണ്ണമാവുകയുള്ളൂ. ദൗര്‍ഭാഗ്യവശാല്‍ ഇടത് സര്‍ക്കാര്‍ ഈ കാര്യത്തില്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ഇതൊക്കെ ഇത്രേം മതി എന്ന അവസ്ഥയാണ്. അധ്യാപകരുടെ പരാതി കേള്‍ക്കാന്‍ പോലും തയ്യാറാകാതെ അവഗണിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ടി.വി ഇബ്രാഹിം എം.എല്‍.എ അധ്യക്ഷത വഹിച്ചു. അഡ്വ. പി.എം.എ സലാം, സി.പി ചെറിയ മുഹമ്മദ്, ടി.ടി ഇസ്മായില്‍ , കെ.ടി അബ്ദുല്‍ ലത്തീഫ്, കല്ലൂര്‍ മുഹമ്മദലി,ഒ. ഷൗക്കത്തലി, ഡോ.എസ് സന്തോഷ് കുമാര്‍,ഡോ. നിസാര്‍ ചേലേരി, അബ്ദുല്‍ ജലീല്‍ പാണക്കാട്, വി.കെ അബ്ദുറഹിമാന്‍, എ അബൂബക്കര്‍,പി.സി മുഹമ്മദ് സിറാജ്
എന്നിവര്‍ സംസാരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :