സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: ശാസ്തമുഖലിലെ ഒരു ക്വാറിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനടുത്തുള്ള ഉപയോഗിക്കാത്ത ഒരു ക്വാറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കിണറ്റിങ്ങലിലെ മഹേഷിന്റെ മകള്‍ ആദിത്യയാണ് മരിച്ചത്. സ്‌കൂളിലേക്ക് പോകുകയായിരുന്നു കുട്ടി. ചോറ്റാനിക്കര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു.
പെണ്‍കുട്ടിയുടെ ബന്ധുവായ ഓട്ടോ ഡ്രൈവറാണ് മൃതദേഹം ആദ്യം കണ്ടത്. ആ സ്ഥലത്തുകൂടി പോകുമ്പോള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു സ്‌കൂള്‍ ബാഗ് കണ്ടെത്തി. സംശയത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ക്വാറിയിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി. ഉടന്‍ തന്നെ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു.
ചോറ്റാനിക്കര പോലീസ് എത്തി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പോലീസ് അന്വേഷണം ആരംഭിച്ചു.