സതീശന്റെ ജന്മദിനത്തിൽ കേക്ക് മുറിക്കാൻ എംഡിഎംഎ കേസ് പ്രതിയും; ചിത്രം പുറത്ത്
എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ 'ഹുസൈൻ മുസാഫിർ' എന്ന പേരിലാണ്
എംഡിഎംഎ കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് മുഹമ്മദ് ഹുസൈന് മുഖ്യമന്ത്രി വി.ഡി.സതീശനുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതൽ ചിത്രങ്ങൾ പുറത്ത്. കഴിഞ്ഞ വർഷം സതീശന്റെ ജന്മദിനത്തിൽ കേക്ക് മുറിക്കുന്ന സമയത്ത് മുഹമ്മദ് ഹുസൈനും ഒപ്പമുണ്ടായിരുന്നു.
ഫെയ്‌സ്ബുക്കിൽ സർവം സതീശൻ !
എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ 'ഹുസൈൻ മുസാഫിർ' എന്ന പേരിലാണ്. ഈ അക്കൗണ്ടിൽ വി.ഡി.സതീശനൊപ്പമുള്ള നിരവധി ചിത്രങ്ങളുണ്ട്. 2025 മേയ് 31 ന് സതീശന്റെ ജന്മദിനത്തിൽ പറവൂരിലെ വീട്ടിൽ വെച്ച് കേക്ക് മുറിക്കുമ്പോൾ ഉള്ള ചിത്രവും ഇയാൾ പങ്കുവെച്ചിട്ടുണ്ട്. 'ജന്മദിനത്തിൽ പറവൂരിലെ വീട്ടിൽ...Happy Birthday VDS' എന്ന ക്യാപ്ഷനോടെയാണ് ഇയാൾ സതീശൻ കേക്ക് കട്ട് ചെയ്യുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്.
സതീശനുമായി വളരെ അടുത്ത ബന്ധം
വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ മുഹമ്മദ് ഹുസൈൻ പ്രതിപക്ഷ നേതാവിന്റെ സോഷ്യൽ മീഡിയ ടീമിൽ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായ ശേഷവും സതീശനുമായി അടുത്ത ബന്ധം. വി.ഡി.സതീശൻ ഇയാൾക്കൊപ്പം സഞ്ചരിക്കുന്ന ചിത്രങ്ങളും സൗഹൃദത്തോടെ സംസാരിക്കുന്ന ചിത്രങ്ങളുമടക്കം പുറത്തുവന്നിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് ഭാരവാഹി
ഹുസൈൻ യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹി കൂടിയാണ്. അറക്കപ്പടി വലിയകുളം യൂണിറ്റ് ഭാരവാഹിയായിരുന്ന ഹുസൈനെ സംഘടനയിൽനിന്ന് പുറത്താക്കിയതായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി അറിയിച്ചു. അറസ്റ്റിലായ ഒൻപതാം തിയതി തന്നെ ഹുസൈനെ പുറത്താക്കിയെന്നാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ പത്രക്കുറിപ്പിൽ പറയുന്നത്. Also read: 'സെക്രട്ടറി തൂക്കി'; സ്‌ക്രീനിൽ സതീശനെയും മയക്കുമരുന്ന് കേസ് പ്രതിയെയും കാണിച്ച് വാർത്താസമ്മേളനം
