1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan mla mocks jose k mani

ചെഗുവേരയുടെ ആരാധകൻ ജോസ്, അഞ്ചുവയസ്സിൽ ദാസ് ക്യാപ്പിറ്റൽ മനഃപാഠമാക്കിയവൻ: പരിഹാസവുമായി വിഡി സതീശൻ

ജോസ് കെ മണി
ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് വിഡി സതീശൻ. ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെയാണ് സതീശന്റെ പരിഹാസം.
 
ജോസ് കെ മാണി ചെഗുവേരയുടെ ആരാധകനായിരുന്നുവെന്നും. വളരെ ചെറുപ്പത്തിൽ ഇടത് ചിന്താസരണിയിലൂടെ യാത്ര ചെയ്‌ത ജോസ് അഞ്ചു വയസിൽ തന്നെ ദാസ് ക്യാപ്പിറ്റൽ മനപ്പാഠമാക്കിയെന്നും പോസ്റ്റിൽ സതീശൻ പരിഹസിക്കുന്നു.
 
വിഡി സതീശന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
 
അവസാനം എന്തായി ?
ബാർ കോഴ ആരോപണം ആവിയായി.
നോട്ടെണ്ണുന്ന മെഷീൻ തുരുമ്പെടുത്തു.
ബൂർഷ്വാ പാർട്ടിക്ക് എകെജി സെന്ററിലേക്ക് പച്ചപ്പരവതാനി.
സത്യത്തിൽ നമുക്കറിയില്ലായിരുന്നു.
ജോസ് കെ.മാണി ചെ ഗുവേരയുടെ ആരാധകനായിരുന്നു. വളരെ ചെറുപ്പത്തിലേ തന്നെ ഇടത് പക്ഷ ചിന്താസരണിയിലൂടെ യാത്ര ചെയ്യുന്ന വിപ്ലവകാരിയായിരുന്നു. ദാസ് ക്യാപ്പിറ്റൽ അഞ്ചു വയസ്സായപ്പോഴേക്കും മനപ്പാഠമാക്കിയിരുന്നു.
ഇപ്പോൾ എല്ലാം മനസ്സിലായി!!!
About Writer
അഭിറാം മനോഹർ