വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2020 (12:10 IST)
കോട്ടയം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ തന്നെ ഉറച്ചുനിൽക്കുമെന്നും മറിച്ചുള്ള
വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പാല എംഎൽഎയും എൻസിപി നേതാവുമായ മാണി സി കാപ്പൻ. എൻസിപി കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മില്‍ അഭിപ്രായ ഭിന്നതകളില്ല എന്നും ജോസ് കെ മാണിയെ ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്യും എന്നും
മാണി സി കാപ്പൻ വ്യക്തമാക്കി.
പാലാ സീറ്റിനെപ്പറ്റി എല്‍ഡിഎഫ് ചര്‍ച്ച ചെയ്‌തിട്ടില്ല. ചര്‍ച്ച ചെയ്യാത്ത കാര്യത്തെപ്പറ്റി തീരുമാനം അറിയിക്കാനാകില്ല. പാലാ സീറ്റ് തന്റെ ചങ്ക് തന്നെയാണ്. അതില്‍ മാറ്റമൊന്നുമില്ല. ഉപാധികൾ ഇല്ലാതെയാണ് ഇടതുപക്ഷ മുന്നണിയുടെ ഭാഗമാകുന്നത് എന്ന് ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. ജോസിനെ ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്യും. ജോസിന്റെ വരവ് ഇടതിന് കരുത്തായി മാറുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. യുഡിഎഫുമായി മാണി സി കാപ്പൻ ചർച്ച നടത്തിയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.