1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan cm candidate

ഹൈക്കമാൻഡിൽ 'അതിരടി'; ഇന്നും കിട്ടിയില്ല മുഖ്യമന്ത്രിയെ !

മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിനു വഴങ്ങി വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കാൻ മനസില്ലാ മനസോടെ ഹൈക്കമാൻഡ് തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്

CM Candidates, Congress, KC Venugopal,Ramesh Chennithala, V D Satheesan,Kerala Elections,Kerala News
നേതാക്കളുടെ തമ്മിലടിയെ തുടർന്ന് മുഖ്യമന്ത്രി പ്രഖ്യാപനം നീട്ടി ഹൈക്കമാൻഡ്. ഇന്ന് രാത്രിയോടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ദേശീയ നേതൃത്വം പിന്മാറി. 
 
കെ.സി.വേണുഗോപാലും വി.ഡി.സതീശനും മുഖ്യമന്ത്രി കസേരയ്ക്കായി ഇപ്പോഴും പിടിവാശി തുടരുന്നെന്നാണ് റിപ്പോർട്ട്. ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്ന നിലപാടിലേക്ക് രമേശ് ചെന്നിത്തല എത്തിയിട്ടുണ്ട്. സമവായ മുഖ്യമന്ത്രി എന്ന നിലയിൽ പരിഗണിച്ചാൽ മാത്രമേ ഇനി ചെന്നിത്തലയ്ക്കു സാധ്യതയുള്ളൂ. അല്ലെങ്കിൽ ആഭ്യന്തര വകുപ്പ് കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. 
 
മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിനു വഴങ്ങി വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കാൻ മനസില്ലാ മനസോടെ ഹൈക്കമാൻഡ് തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ കെ.സി.വേണുഗോപാൽ മന്ത്രിസഭയിലേക്ക് ഉണ്ടാകില്ല. സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ വയനാട്ടിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ ചരടുവലിക്കുമെന്ന് ലീഗ് ഭീഷണിപ്പെടുത്തി. ജമാഅത്തെ ഇസ്ലാമിയും സതീശനു വേണ്ടി ചരടുവലികൾ നടത്തിയെന്നാണ് റിപ്പോർട്ട്.  
About Writer
WEBDUNIA
അടുത്ത ലേഖനം
ജനങ്ങള്‍ക്കും സതീശനുമൊപ്പമാണ്, നിലപാടില്‍ ഉറച്ച് ലീഗ്: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്