1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan Cliff House Maintanance

'ക്ലിഫ് ഹൗസ് നവീകരണത്തിന് എത്ര ചെലവായി?'; വിവരാവകാശത്തിന് മറുപടിയില്ല

VD Satheesan, VD Satheesan Ponnani, Satheesan Issue, Satheesan Congress
VD Satheesan

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് നവീകരണത്തിന് എത്ര രൂപ ഇതുവരെ ചെലവായെന്ന വിവരാവകാശ രേഖയ്ക്ക് മറുപടിയില്ല. വിവരാവകാശം വഴി ഒന്നിലേറെ പേർ ഇക്കാര്യം ചോദിച്ചെങ്കിലും ആർക്കും മറുപടി നൽകേണ്ടതില്ലെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. 
 
അധികാരത്തിലെത്തി ആറ് മാസം പിന്നിട്ടപ്പോൾ വലിയ രീതിയിലുള്ള മോടിപിടിപ്പിക്കലാണ് ക്ലിഫ് ഹൗസിൽ നടന്നിട്ടുള്ളത്. എസി മാറ്റി സ്ഥാപിക്കാൻ മാത്രമായി 4.36 ലക്ഷം രൂപയും വൈദ്യുതി അറ്റകുറ്റപണികൾക്കായി 3.50 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. അതുകൂടാതെ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാൻ വലിയ രീതിയിൽ പണം ചെലവഴിച്ചിരുന്നു. 
 
ഒക്ടോബറിൽ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാൻ 1.24 കോടി രൂപ അനുവദിച്ചത് വിവാദമായപ്പോൾ പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി മുഖ്യമന്ത്രി റദ്ദാക്കിയിരുന്നു. 
 
അതേസമയം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ഇതുവരെ 5.63 കോടി രൂപ ചെലവാക്കിയെന്നാണ് വിവരാവകാശ രേഖയ്ക്ക് മറുപടിയായി പറയുന്നത്. ക്ലിഫ് ഹൗസിലെ മോടിപിടിപ്പിക്കൽ ചെലവിനെ കുറിച്ച് ചോദിക്കുമ്പോൾ അത് മറച്ചുവയ്ക്കുകയും ചെയ്യുന്നു. Also Read: 'നാൽപ്പതുകാരനെ കൊണ്ട് എങ്ങനെ ലോകകപ്പ് കളിക്കാനാകും?'; രോഹിത്തിനെ പുറത്താക്കാൻ ചർച്ചകൾ തുടങ്ങി
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'ഞാൻ ജീവനോടെ ഉണ്ടായേക്കില്ല'; ഇമ്രാൻ ഖാൻ മരണ മുനമ്പിൽ?