അനുബന്ധ വാര്‍ത്തകള്‍
- അതിദാരിദ്ര്യം തുടച്ചുനീക്കി കേരളം; ചരിത്ര പ്രഖ്യാപനത്തിനു മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമല്ഹാസന്, പിണറായി സര്‍ക്കാരിനു പൊന്‍തൂവല്‍
- സംസ്ഥാനത്ത് 10 മാസത്തിനുള്ളില്‍ 314 മരണങ്ങളും 4688 പേര്‍ക്ക് രോഗബാധയും: എലിപ്പനി പിടിമുറുക്കുന്നു, പ്രതിരോധം ഫലപ്രദമല്ലേ?
- Kerala State Film Awards 2024: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും
- മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി
- Mammootty: 'വെൽക്കം ബാക്ക് മമ്മൂക്കാ...'; എട്ട് മാസങ്ങൾക്ക് ശേഷം സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തി മമ്മൂട്ടി
കേരളം അതിദാരിദ്ര്യ മുക്തമെന്നത് വെറും തട്ടിപ്പ്; നാടിനെ അപമാനിച്ച് വി.ഡി.സതീശന് നിയമസഭയില്‍
കേരളപ്പിറവി ദിനത്തില്‍ കേരളം കൈവരിച്ച ചരിത്ര നേട്ടത്തില്‍ അഭിമാനിക്കുന്നതിനു പകരം അത് സഹിക്കാന്‍ വയ്യാതെ ഇറങ്ങി പോകുന്ന പ്രതിപക്ഷത്തെ ചരിത്രം എല്ലാകാലത്തും വിലയിരുത്തുമെന്ന് മന്ത്രി എം.ബി.രാജേഷ് പ്രതികരിച്ചു
കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന ചരിത്ര നേട്ടം സ്വന്തമാക്കുമ്പോള്‍ അതിനോടു സഹകരിക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയാണ് കേരളത്തെ അപമാനിക്കുന്ന തരത്തില്‍ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.
' ചട്ടങ്ങള്‍ ലംഘിച്ചാണ് ഇന്നത്തെ സഭാ സമ്മേളനം കൂടിയിരിക്കുന്നത്. എന്ത് പ്രസക്തിയാണ് ഇതിനുള്ളത്. കേരളം അതീവദരിദ്ര രഹിത സംസ്ഥാനമാണെന്നത് ശുദ്ധ തട്ടിപ്പാണ്. അതുകൊണ്ട് സര്‍ക്കാരിനോടു കൂട്ടുനില്ക്കാന് ഞാനില്ല. ഞങ്ങള്‍ അതുകൊണ്ട് സഭാനടപടികള്‍ പൂര്‍ണമായി ബഹിഷ്കരിക്കുന്നു,' സതീശന് പറഞ്ഞു.
കേരളപ്പിറവി ദിനത്തില്‍ കേരളം കൈവരിച്ച ചരിത്ര നേട്ടത്തില്‍ അഭിമാനിക്കുന്നതിനു പകരം അത് സഹിക്കാന്‍ വയ്യാതെ ഇറങ്ങി പോകുന്ന പ്രതിപക്ഷത്തെ ചരിത്രം എല്ലാകാലത്തും വിലയിരുത്തുമെന്ന് മന്ത്രി എം.ബി.രാജേഷ് പ്രതികരിച്ചു. ചരിത്രം പ്രതിപക്ഷത്തെ കുറ്റക്കാരെന്ന് വിളിക്കുമെന്നും മന്ത്രി വിമര്‍ശിച്ചു.