'ഞാൻ അങ്ങനെ പറഞ്ഞിട്ടേ ഇല്ല..." കോടതിയിൽ മലക്കം മറിഞ്ഞ് സതീശൻ; കടകംപള്ളിക്കെതിരെയുള്ള നിലപാട് മാറ്റി

ദ്വാരപാലക ശിൽപ്പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് കടകംപള്ളിക്ക് അറിയാമെന്നായിരുന്നു വിഡി സതീശന്റെ ആരോപണം

kadakampally surendran,vd satheesan, satheesan,shabarimala, Sabarimala Gold Heist, കടകംപള്ളി സുരേന്ദ്രൻ, വിഡി സതീശൻ, സതീശൻ, ശബരിമല, <a class=ശബരിമല സ്വർണമോഷണം" class="imgCont" div="" height="900" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-01/24/full/1769234794-7437.jpg" strong="" style="float: left; clear: both; font-style:italic; padding: 10px 10px 10px 0px; width:1200px;" title="'ഞാൻ അങ്ങനെ പറഞ്ഞിട്ടേ ഇല്ല..." vd="" width="1200" />
രേണുക വേണു| Last Updated: ശനി, 24 ജനുവരി 2026 (11:53 IST)
പാർട്ടിയുടെയും മുന്നണിയുടെയും നിലപാടാണ്"
 
ശബരിമല സ്വർണക്കൊള്ളക്കേസിൽ വീണ്ടും വെട്ടിലായിരിക്കുകയാണ് കോൺ​ഗ്രസ്. ക്ഷേത്രത്തിലെ സ്വർണ്ണപ്പാളികൾ മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് നൽകിയ മാനനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് കോടതിയിൽ നിലപാട് മാറ്റി. സ്വർണപ്പാളികൾ കടകംപള്ളി മറിച്ചു വിറ്റെന്നോ അതിൽ അദ്ദേഹത്തിനു പങ്കുണ്ടെന്നോ സതീശൻ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
 
അഭിഭാഷകന്‍റെ വാദം
 
"സ്വർണപ്പാളി വിവാദത്തിൽ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല. വിവാദത്തിൽ കടകംപള്ളി സുരേന്ദ്രനു പങ്കുണ്ടെന്നും സതീശൻ പറഞ്ഞിട്ടില്ല. അന്നത്തെ ദേവസ്വം മന്ത്രിയെന്ന നിലയിൽ കാര്യങ്ങൾ അറിയാമായിരുന്നു എന്നു മാത്രമാണ് ഉദ്ദേശിച്ചത്. അത് സതീശന്റെ വ്യക്തിപരമായ അഭിപ്രായമല്ല. മറിച്ച് പാർട്ടിയുടേയും മുന്നണിയുടേയും നിലപാടാണ്"
 
ദേവസ്വം ബോർഡ് സ്വതന്ത്ര സ്ഥാപനമാണെങ്കിലും അംഗങ്ങളെ നിയോഗിക്കുന്നത് സർക്കാറായതിനാൽ വകുപ്പ് മന്ത്രി എന്ന നിലയിൽ കടകംപള്ളിക്ക് ഉത്തരവാദിത്തമുണ്ടെന്നും തന്റെ ആരോപണം മൂലം കടകംപള്ളിക്ക് എന്ത് മാനനഷ്ടമാണ് ഉണ്ടായതെന്നും സതീശന്റെ അ‌ഭിഭാഷകൻ കോടതിയോട് ചോദിച്ചു.
 
ദ്വാരപാലക ശിൽപ്പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് കടകംപള്ളിക്ക് അറിയാമെന്നായിരുന്നു വിഡി സതീശന്റെ ആരോപണം. ഇതിനെതിരെയാണ് കടകംപള്ളി മാനനഷ്ടക്കേസ് നൽകിയത്. കേസ് തുടർവാദത്തിനായി ഈ മാസം 29-ലേക്ക് മാറ്റി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :