അന്വേഷണം അടൂരിലേക്കും എത്താന്‍ സാധ്യത; തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കില്ല

കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ എംപിമാരാണ് നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നത്

Adoor Prakash Dileep Case Actress Attacked, Actress Attacked Case Government Appeal, Dileep targeting Manju Warrier, Dileep and Manju Warrier, Actress Attacked Case Verdict Live Updates, Actress Attacked Case, Dileep Actress Attacked Case, Actress At
Adoor Prakash
രേണുക വേണു| Last Modified ശനി, 17 ജനുവരി 2026 (08:56 IST)

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എംപിമാര്‍ മത്സരിക്കില്ല. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അടക്കം മത്സരരംഗത്തുനിന്ന് മാറിനില്‍ക്കാന്‍ തീരുമാനമായി. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്നാണ് എഐസിസിയുടെ നിലപാട്.

കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ എംപിമാരാണ് നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ എംപിമാര്‍ മത്സരിച്ചാല്‍ അത് ജനങ്ങള്‍ക്കിടയില്‍ നെഗറ്റീവ് പ്രചരണങ്ങള്‍ക്കു കാരണമായേക്കുമെന്നാണ് എഐസിസി വിലയിരുത്തല്‍.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണം അടൂര്‍ പ്രകാശിലേക്കും എത്തിയേക്കുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നു. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് കെ.സി.വേണുഗോപാല്‍ ദേവസ്വം മന്ത്രിയായിരിക്കെയാണ്. സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഈ നേതാക്കളിലേക്ക് അന്വേഷണം എത്തിയാല്‍ അവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ കൂടിയാണെങ്കില്‍ തിരിച്ചടി വലുതായിരിക്കുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :