1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pinarayi Vijayan likely to be CM Candidate

സ്വരാജിനു സുരക്ഷിത മണ്ഡലം, തലമുറ മാറ്റത്തിനു രാജീവും രാജേഷും; വിജയത്തിലേക്കു നയിക്കാന്‍ പിണറായി

പിണറായി വിജയന്‍ ധര്‍മ്മടത്തുനിന്ന് ഒരിക്കല്‍ കൂടി ജനവിധി തേടിയേക്കും

Rahul Mamkootathil, Pinarayi Vijayan
2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി എല്‍ഡിഎഫ്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ സിപിഎം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരിക്കും ഇടതുപക്ഷത്തെ നയിക്കുക. 
 
പിണറായി വിജയന്‍ ധര്‍മ്മടത്തുനിന്ന് ഒരിക്കല്‍ കൂടി ജനവിധി തേടിയേക്കും. എന്നാല്‍ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകുമോ എന്ന കാര്യം ഉറപ്പില്ല. തലമുറ മാറ്റത്തിനു പാര്‍ട്ടിയെ സജ്ജമാക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് പിണറായിയില്‍ നിക്ഷിപ്തമായിരിക്കുന്നത്. 
 
തലമുറ മാറ്റമെന്ന നിലയില്‍ എം.ബി.രാജേഷ്, പി.രാജീവ്, എം.സ്വരാജ് എന്നിവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കമുണ്ടാകും. സ്വരാജിനു സുരക്ഷിത മണ്ഡലം നല്‍കും. എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ മൂവര്‍ക്കും സുപ്രധാന വകുപ്പുകള്‍. കെ.കെ.ശൈലജയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ എല്‍ഡിഎഫിനു ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ കേരളത്തിലെ ആദ്യ വനിത മുഖ്യമന്ത്രിയാകും ശൈലജ. ആരായിരിക്കണം തന്റെ പിന്‍ഗാമിയെന്ന കാര്യത്തില്‍ തീരുമാനം പിണറായി വിജയന്റേതായിരിക്കും. 
About Writer
രേണുക വേണു
അടുത്ത ലേഖനം
'എന്തെങ്കിലും ഉപകാരമുള്ളത് എല്‍ഡിഎഫില്‍ നിന്നാല്‍ മാത്രം'; യുഡിഎഫിലേക്കു ഇല്ലെന്ന് ആര്‍ജെഡിയും, സതീശനു തിരിച്ചടി