1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vandebharat express trail run to kasargod

കാസർകോട്ടേക്ക് 7 മണിക്കൂർ 50 മിനിട്ട്, സമയം മെച്ചപ്പെടുത്തി വന്ദേഭാരത്

kasargod
രണ്ടാം പരീക്ഷണ ഓട്ടത്തിൽ സമയം മെച്ചപ്പെടുത്തി വന്ദേഭാരത് എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്നും കാസർകോട്ടേക്ക് ട്രെയിൻ നീട്ടിയതിന് പിന്നാലെയാണ് വന്ദേഭാരത് വീണ്ടും പരീക്ഷണയോട്ടം നടത്തിയത്. പുലർച്ചെ 5:20ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ട്രെയിൻ 1:10ന് കാസർകോടെത്തി. 7 മണിക്കൂർ 50 മിനിട്ടാണ് യാത്രക്കായി എടുത്ത സമയം.
 
നേരത്തെ തിരുവനതപുരം മുതൽ കണ്ണൂർ വരെയായിരുന്നു വന്ദേഭാരത് പരീക്ഷണയോട്ടം നടത്തിയത്. തുടർന്ന് ട്രെയിൻ കാസർകോട്ടിലേക്ക് നീട്ടാത്തതിൽ ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്രെയിൻ സർവീസ് കാസർകോട്ടേക്ക് നീട്ടുന്നതായി റെയിൽവേ പ്രഖ്യാപിച്ചത്.
About Writer
അഭിറാം മനോഹർ