Vande Mataram Lyrics in Malayalam: 'വന്ദേ മാതരം' വിവാദ വരികൾ ഇതാണ്
Vande Mataram
Vande Mataran Lyrics in Malayalam: ഏവരിലും ദേശഭക്തി ഉണർത്തുന്ന ഗീതമാണ് വന്ദേമാതരം. ബങ്കിം ചന്ദ്ര ചാറ്റർജി രജിച്ച ഈ ഗാനം ഇന്ത്യ ദേശീയഗീതമായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ആദ്യ ഈരടികൾ മാത്രമാണ് അങ്ങനെ അംഗീകരിച്ചിട്ടുള്ളത്. അതിനൊരു കാരണവുമുണ്ട്...
വന്ദേമാതരം മലയാളത്തിൽ
സുജലാം, സുഫലാം മലയജ ശീതളാം
സസ്യശ്യാമളാം, മാതരം
ശുഭ്രജ്യോത്സ്നാ പുളകിതയാമിനിം
ഫുല്ലകുസുമിത ദ്രുമജല ശോഭിനിം
സുഹാസിനീം, സുമധുര ഭാഷിണീം
സുഖദാംവരദാം മാതരം
വന്ദേ മാതരം
കോടികോടി കണ്ഠ കളകളനിനാദ കരാളേ
കോടികോടി ഭുജൈർ ധൃത ഖരകരവാളേ
അബലാ കേ നോ മാ ഏതോ ബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദള വാരിണീം മാതരം
വന്ദേ മാതരം
തുമി വിദ്യാ തുമി ധർമ
തുമി ഹൃദ്യ തുമി മർമ
ത്വം ഹി പ്രാണാഃ ശരീരേ
ബാഹുതേ തുമി മാ ശക്തി
ഹൃദയേ തുമി മാ ഭക്തി
തോമാരീ പ്രതിമാ ഗഡി
മന്ദിരേ മന്ദിരേ
വന്ദേ മാതരം
ത്വം ഹി ദുർഗാ ദശപ്രഹരണ ധാരിണീ
കമലാ കമലദള വിഹാരിണീ
വാണീ വിദ്യാദായിനീ നമാമി ത്വാം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം
വന്ദേ മാതരം
ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം
ധരണീം ഭരണീം മാതരം
വന്ദേ മാതരം
വിവാദ വരികൾ ഇതാണ്
ദേശീയഗീതത്തിന്റെ പൂർണരൂപത്തിൽ ഹിന്ദു ദേവിമാരായ ദുർഗ, ലക്ഷ്മി, സരസ്വതി എന്നിവരെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. അക്ഷരാർഥത്തിൽ ദേവി സ്തുതികളാണ് ആ വരികളെല്ലാം. ഇതേ തുടർന്നാണ് വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. 1937 ലെ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് വന്ദേമാതരം ദേശീയഗീതമായി അംഗീകരിച്ചപ്പോൾ ആദ്യ ഈരടികൾ മാത്രം പാടിയാൽ മതിയെന്ന് ഗാന്ധിയും നെഹ്‌റുവും തീരുമാനിച്ചത്. Read Here: ടി.ജി.മോഹൻദാസിനെ പിടികൂടിയത് വിമർശനങ്ങൾക്ക് പിന്നാലെ; പുറത്ത് വിലസിയത് 11 ദിവസം
