1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vande Bharat schedule and rates

വന്ദേ ഭാരതിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും നിശ്ചയിച്ചു

Vande Bharat schedule and rates
വന്ദേ ഭാരത് ട്രെയിനിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും നിശ്ചയിച്ചു. രാവിലെ 5.10 ന് തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ പുറപ്പെടും. ഉച്ചയ്ക്ക് 12.30 ന് കണ്ണൂരിലെത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രാത്രി 9.20 ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. എക്കോണമി കോച്ചില്‍ കണ്ണൂരിലേക്ക് ഭക്ഷണം അടക്കം 1400 രൂപയാകും നിരക്ക്. 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ചുകളാണ് വന്ദേ ഭാരതിന് ഉണ്ടാകുക. എക്‌സിക്യൂട്ടീവ് കോച്ചില്‍ നിരക്ക് 2400 രൂപയാണ്. രണ്ട് എക്‌സിക്യൂട്ടീവ് കോച്ചുകളില്‍ 54 സീറ്റ് വീതം ഉണ്ട്. ഭക്ഷണ സഹിതമാണ് 2400 രൂപ. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
പരീക്ഷണ ഓട്ടത്തില്‍ വന്ദേ ഭാരത് 10 മിനിറ്റ് വൈകി; റെയില്‍വേ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍