ബാക്ക് സീറ്റിലും ഹെല്‍മറ്റ് വേണം; ക്യാമറയില്‍ പെട്ടാല്‍ 500 പിഴ !

രേണുക വേണു| Last Modified ചൊവ്വ, 18 ഏപ്രില്‍ 2023 (10:14 IST)
ഇരുചക്ര വാഹനങ്ങളില്‍ പിന്നില്‍ ഇരിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണം. മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന പരിശോധന ആരംഭിച്ചു. നാല് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാണ്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ക്യാമറ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പിന്‍ സീറ്റില്‍ ഇരിക്കുന്നവര്‍ ഹെല്‍മറ്റ് ധരിച്ചിട്ടില്ലെങ്കില്‍ 500 രൂപ പിഴ ഈടാക്കും. സഹയാത്രികന്‍ നാല് വയസ്സിനു മുകളിലാണെങ്കില്‍ അയാളെ പൂര്‍ണ യാത്രികന്‍ എന്ന നിലയ്ക്കാണ് നിയമപരമായി തന്നെ കണക്കാക്കുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :