സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 18 ഏപ്രില്‍ 2023 (12:40 IST)
മില്‍മ പാലിന് ഒരു രൂപ വില കൂടി. പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂടിയത്. മില്‍മ റിച്ച് കവര്‍ പാലിന് 29 രൂപയായിരുന്നു ഇതിന് ഇനി മുതല്‍ 30 രൂപയാകും. അതേസമയം മില്‍മ സ്മാര്‍ട്ട് കവറിന് 24 രൂപയായിരുന്നതില്‍ നിന്ന് 25 രൂപയുമായി. നാളെ മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും.
നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് അധികൃതര്‍ പ്രതികരിച്ചത്. എന്നാല്‍ ഈ വില വര്‍ധനവ് കൊണ്ട് നഷ്ടം നികത്താന്‍ സാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ വില വര്‍ധനയെ കുറിച്ച് അറിഞ്ഞില്ലെന്ന് മന്ത്രി ചിഞ്ചുറാണി.