മെയ് 19 മുതല്‍ കേരളത്തില്‍ വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമത്തില്‍ മാറ്റം വരുന്നു
മെയ് 19 മുതല്‍ കേരളത്തില്‍ വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമത്തില്‍ മാറ്റം വരുന്നു. ഇക്കാര്യം ദക്ഷിണ റെയില്‍വേയാണ് അറിയിച്ചത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ സ്റ്റേഷനുകളിലെത്തുന്ന സമയത്തിലാണ് മാറ്റം. എന്നാല്‍ തിരുവനന്തപുരത്തും നിന്നും കാസര്‍കോഡ് നിന്നും പുറപ്പെടുന്നതോ എത്തിച്ചേരുന്നതോ ആയ സമയങ്ങളില്‍ മാറ്റമില്ല.
ഇടയ്ക്കുള്ള സ്റ്റേഷനുകളിലെ സമയങ്ങളില്‍ മിനിറ്റുകളുടെ വ്യത്യാസം വരുന്നതിനാലാണ് കൃത്യമായി ഓടിയെത്തുന്ന സമയം പുതുക്കിയത്. ഈ നാല് സ്റ്റേഷനുകളിലും എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. മെയ് 19 മുതല്‍ പുതുക്കിയ സമയമനുസരിച്ചായിരിക്കും വന്ദേഭാരത് ഓടുക.