മോദി ഇറങ്ങിയിട്ടും രക്ഷപ്പെടാതെ ബിജെപി; രാഹുല്‍ ഗാന്ധി അജയ്യനാണെന്ന് കോണ്‍ഗ്രസ് ട്വീറ്റ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 13 മെയ് 2023 (11:20 IST)
കര്‍ണാടകയില്‍ മോദി ഇറങ്ങിയിട്ടും രക്ഷപ്പെടാതെ ബിജെപി. രാഹുല്‍ ഗാന്ധി അജയ്യന്‍ ആണെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപി തകരുന്ന കാഴ്ചയാണ് കാണുന്നത്. ബിജെപിയെ നേരിടാന്‍ ഇപ്പോഴും കോണ്‍ഗ്രസ് തന്നെയാണ് യോഗ്യര്‍ എന്ന് ഇതോടെ തെളിഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞതവണ വിജയിച്ച സീറ്റുകളിലും ബിജെപി ഇപ്പോള്‍ ഏറെ പിന്നിലാണ്. ശക്തികേന്ദ്രങ്ങളില്‍ പോലും ബിജെപി തിരിച്ചടി നേരിടുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :