അനുബന്ധ വാര്‍ത്തകള്‍
- പാചക വാതക വിതരണ തൊഴിലാളി സമരം പിന്‍വലിച്ചു
- മോഖ അതിതീവ്ര ചുഴലിക്കാറ്റായി; അടുത്ത അഞ്ച് ദിവസം കേരളത്തില്‍ മഴ
- തിരുവനന്തപുരത്ത് വീട്ടില്‍ പഠിച്ചുകൊണ്ടിരിക്കെ പാമ്പിന്റെ കടിയേറ്റ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
- ഇടുക്കിയില്‍ കമിതാക്കള്‍ നവജാതശിശുവിനെ കഴുത്തു ഞെരിച്ച് കൊന്നു
- മോഖ തീവ്ര ചുഴലിക്കാറ്റായി മാറി; കേരളത്തില്‍ മഴ തുടരും
'മോഖ' ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി: കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത
കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത. 'മോഖ' ചുഴലിക്കാറ്റ് അതി തീവ്രചുഴലിക്കാറ്റായി ( Very Severe Cyclonic Storm) ശക്തി പ്രാപിച്ചു. വടക്ക് - വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന അതി തീവ്രചുഴലിക്കാറ്റ് മധ്യ -കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യത.
മെയ് 14 ഓടെ ശക്തി കുറയുന്ന 'മോഖ' ചുഴലിക്കാറ്റ് അന്നേ ദിവസം ഉച്ചയോടെ Cox's Bazar ( ബംഗ്ലാദേശ് ) നും Kyaukpyu( മ്യാന്‍മര്‍ ) ഇടയില്‍ പരമാവധി 175 km/ hr വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.