അനുബന്ധ വാര്‍ത്തകള്‍
- വയനാടിന് കോണ്‍ഗ്രസിന്റെ കൈതാങ്ങ്, നൂറിലധികം വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് രാഹുല്‍ ഗാന്ധി
- വയനാട് ഉരുൾപൊട്ടൽ ദുരന്തം, 3 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു
- രാജ്യത്ത് ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടാകുന്ന സംസ്ഥാനങ്ങളില്‍ കേരളം ആറാമത്; ഒരു ജില്ലയില്‍ മാത്രം ഉരുള്‍പൊട്ടല്‍ ഭീഷണി ഇല്ല
- സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില വര്‍ധിച്ചു
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; സംസ്ഥാന വ്യാപകമായി 14 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
വന്ദേഭാരത് ട്രെയിന്‍ നേരെ വീണ്ടും കല്ലേറ്; ചില്ല് തകര്‍ന്നു
വന്ദേഭാരത് ട്രെയിന്‍ നേരെ വീണ്ടും കല്ലേറുണ്ടായി. ഇന്ന് വൈകുന്നേരം നാലേകാലോടുകൂടിയാണ് കല്ലേറുണ്ടായത്. കണിയാപുരത്തിനും പെരുങ്ങൂഴിക്കും ഇടയില്‍ വെച്ചാണ് കല്ലേറുണ്ടായത്. അക്രമത്തില്‍ സി4 കോച്ചിലെ സീറ്റ് നമ്പര്‍ 74 നു മുന്നിലെ ചില്ലു പൊട്ടിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ല.
കഴിഞ്ഞ മാസം തൃശൂരില്‍ വെച്ച് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായിരുന്നു. കല്ലേറില്‍ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി. തിരുവനന്തപുരത്ത് നിന്ന് കാസറഗോഡേയ്ക്ക് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ c2, c4 കോച്ചുകളുടെ ചില്ലുകളാണ് പൊട്ടിയത്.