1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Valakam case: Pillai won't be attend narco analysis test

വാളകം കേസ്: നുണപരിശോധനയ്ക്ക് വിധേയനാകില്ലെന്ന് ബാലകൃഷ്ണ പിള്ള

വാളകം കേസ്
വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിനെ ആക്രമിച്ച കേസില്‍ നുണപരിശോധനക്ക് വിധേയനാകില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണ പിള്ള. തന്റെ ആരോഗ്യാവസ്ഥ അതിനനുവദിക്കില്ല. നുണപരിശോധനക്ക് വിധേയനാകാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ബാലകൃഷ്ണപിള്ള കോട്ടയത്ത് പറഞ്ഞു. 
 
കേസുമായി ബന്ധപ്പെട്ട് ആര്‍ ബാലകൃഷ്ണപിള്ള, മകന്‍ കെ ബി ഗണേഷ്‌കുമാര്‍ എന്നിവരെ നുണപരിശോധനയ്ക്ക് വിധേയനാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ഇരുവരെയും അന്വേഷണസംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.