അനുബന്ധ വാര്‍ത്തകള്‍
- മദ്യപിച്ചിരുന്നില്ല, ബഷീറിനെ ഇടിച്ച വാഹനം ഓടിച്ചത് വഫ; ശ്രീറാം വെങ്കിട്ടരാമൻ
- ഇന്നേവരെ മദ്യപിച്ചിട്ടില്ല, ബാറിൽ പോയിട്ടില്ല,ഡാന്‍സ് പാര്‍ട്ടികളില്‍ പോയിട്ടില്ല; ശ്രീറാം സുഹൃത്താണ്; ആരോപണങ്ങൾക്ക് മറുപടിയുമായി വഫ
- ശ്രീറാമിനെതിരെയുള്ള അന്വേഷണത്തിൽ തൃപ്തരാണെന്ന് ബഷീറിന്റെ കുടുംബം; കുറ്റപത്രം തയ്യാറാക്കാനൊരുങ്ങി അന്വേഷണ സംഘം
- കാർ ഓടിച്ചത് ശ്രീറാം തന്നെ; ഫോറൻസിക് ഫലം പുറത്ത്; കുരുക്ക് മുറുകുന്നു
- അപകടം നടന്ന് 59 സെക്കന്റുകള്‍ക്കുള്ളില്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നു, ദൃശ്യങ്ങൾ പുറത്ത്; ശ്രീറാമിനു പിന്നാലെ പൊലീസും പ്രതിക്കൂട്ടിൽ
ശ്രീറാം എന്തും ചെയ്യും, കാറോടിച്ചത് ഞാനല്ല: പരിഭ്രാന്തിയിൽ വഫ ഫിറോസ്
മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ വഫ ഫിറോസ്. അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നത് താനല്ലെന്ന ശ്രീറാമിന്റെ ആരോപണത്തെ തള്ളിയാണ് വഫ രംഗത്തെത്തിയിരിക്കുന്നത്.
താനാണ് കാറോടിച്ചത് എന്ന് ശ്രീറാം ആവർത്തിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് വഫ പറയുന്നു. ‘അപകടത്തിന് ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നു. ഫൊറൻസിക് റിപ്പോർട്ടുണ്ട്. ഇതെല്ലാം എവിടെ? ഞാനൊരു സാധാരണക്കാരിയാണ്. എനിക്ക് അധികാരമില്ല. എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞതാണ്. എനിക്കെന്താണ് ഇനി സംഭവിക്കുക എന്നറിയില്ല. അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തുംചെയ്യാം. ‘- വഫ പറയുന്നു.
ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിലാണ് താനല്ല വാഹനമോടിച്ചിരുന്നതെന്ന് ശ്രീറാം പറയുന്നത്.
മദ്യപിക്കാത്തയാളാണ് താനെന്നും സംഭവം നടക്കുമ്പോള്‍ മദ്യപിച്ചിട്ടില്ലെന്നും വിശദീകരണകുറിപ്പില്‍ ശ്രീറാം പറയുന്നു. അപകടം നടക്കുമ്പോൾ താൻ മദ്യപിച്ചില്ലെന്നും മദ്യത്തിന്റെ അംശം കണ്ടെത്താൻ പൊലീസിനും സാധിച്ചില്ലെന്ന് കത്തിൽ പറയുന്നു.