'കൂടത്തായിയിൽ' ഞെട്ടി പാകിസ്ഥാനും; കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്ത് പാക് മാധ്യമങ്ങളും

സമ്പത്തിനായി 17 വര്‍ഷത്തിനിടെ ആറ് കുടുംബാംഗങ്ങളെകൊന്ന സ്ത്രീ എന്ന തലക്കെട്ടോടെയാണ് ഡോണ്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

തുമ്പി എബ്രഹാം| Last Modified വ്യാഴം, 10 ഒക്‌ടോബര്‍ 2019 (12:07 IST)
കേരളം നടുങ്ങിയ കൂടത്തായി കൊലപാതക പരമ്പര പാകിസ്ഥാനിലും ചർച്ച. പാക്കിസ്ഥാനിലെ പ്രമുഖ ദിന പത്രമായ ദി ഡോണ്‍ വലിയ പ്രാധാന്യത്തോടെയാണ് കേരളത്തിലെ സ്ത്രീ നടത്തിയ കൊലപാതക പരമ്പര റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമ്പത്തിനായി 17 വര്‍ഷത്തിനിടെ ആറ് കുടുംബാംഗങ്ങളെകൊന്ന സ്ത്രീ എന്ന തലക്കെട്ടോടെയാണ് ഡോണ്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ ഉര്‍ദു ഭാഷയിലാണ് ജോളിയുടെ കൊലപാതക പരമ്പര ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. മാത്രമല്ല, ഇത്രയും കാലം ഇത് മറച്ചുവയ്ക്കാന്‍ കഴിഞ്ഞതിലെ ഞെട്ടലും റിപ്പോർട്ടിൽ മറച്ചുവയ്ക്കുന്നില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :