ആര്‍ക്കാണ് വടകരയില്‍ ഫ്‌ളാറ്റുള്ളത്?, രാഹുലിന്റെ സംരക്ഷകന്‍, അന്വേഷണം വേണമെന്ന് ബിജെപി

Rahul Mamkootathil, Non Bailable offenses, Charge sheet,Kerala News,രാഹുൽ മാങ്കൂട്ടത്തിൽ, ജാമ്യമില്ലാ വകുപ്പ്, ചാർജ് ഷീറ്റ്, കേരള വാർത്ത
രേണുക വേണു| Last Modified തിങ്കള്‍, 12 ജനുവരി 2026 (15:14 IST)
വടകരയില്‍ ആരാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സംരക്ഷനെന്ന ചോദ്യമുയര്‍ത്തി ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍. എഫ്‌ഐആറിലുള്ള വടകരയിലുള്ള ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നും ആരുടെ ഉടമസ്ഥതയിലാണ് ഫ്‌ളാറ്റുള്ളതെന്ന് കണ്ടെത്തണമെന്നും പ്രശാന്ത് ശിവന്‍ ആവശ്യപ്പെട്ടു.

വടകരയില്‍ രാഹുലിന് ഫ്‌ളാറ്റുണ്ടോ എന്ന് അന്വേഷിക്കണം, ഇല്ലെങ്കില്‍ ആരുടെ ഫ്‌ളാറ്റിലേക്കാണ് രാഹുല്‍ ഇവരെ ക്ഷണിച്ചത്. വടകരയില്‍ ആരാണ് രാഹുലിനെ സംരക്ഷിക്കാനുള്ളതെന്ന് പോലീസ് കൃത്യമായി അന്വേഷിക്കണം. രാഹുല്‍ തങ്ങളോട് മോശമായി പെരുമാറിയെന്ന് യൂത്ത് കോണ്‍ഗ്രസിലെ വനിതാ പ്രവര്‍ത്തകര്‍ തന്നെ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന ഷാഫി പറമ്പിലിനോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ രാഹുലിന് സംരക്ഷണമൊരുക്കുന്ന നടപടിയാണ് സംഘടനയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും പ്രശാന്ത് ശിവന്‍ വ്യക്തമാക്കി.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :