സംസ്ഥാനത്ത് യുഡിഎഫ് തരംഗം. 90ലധികം സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. 50 കടക്കാനാകാതെ എല്‍ഡിഎഫ് പിന്നാലെയുണ്ട്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ആയിരുന്നു ഇരു മുന്നണികളും കാഴ്ചവച്ചിരുന്നതെങ്കിലും ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് കുതിപ്പ് തുടരുകയായിരുന്നു. അതേസമയം എന്‍ഡിഎക്ക് മികച്ച തുടക്കമാണ് ഉണ്ടായിരുന്നത്. നാലു സീറ്റുകളില്‍ നിലവില്‍ എന്‍ഡിഎ മുന്നേറുകയാണ്. ശ്രദ്ധേയമായത് എല്‍ഡിഎഫ് മന്ത്രിസഭയിലെ 12 മന്ത്രിമാരും നിലവില്‍ പിന്നിലാണ്. പി രാജീവ്, വി ശിവന്‍കുട്ടി, ചിഞ്ചു റാണി,...