Kerala Election Result 2026: ഇഞ്ചോടിഞ്ച് പോരാട്ടം, ആദ്യഫല സൂചനകളില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം
ഇഞ്ചോടിഞ്ച് പോരാട്ടമാണ് വേട്ടണ്ണലില്‍ ഇരുമുന്നണികളും കാഴ്ചവയ്ക്കുന്നത്. ആദ്യഫല സൂചനകളില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണ്. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി മിനിട്ടുകള്‍ പിന്നിട്ടപ്പോള്‍ കേരളത്തിലെ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്. 56സീറ്റുകളില്‍ യുഡിഎഫും 54 സീറ്റുകളില്‍ എല്‍ഡിഎഫും മുന്നേറുകയാണ്. രണ്ടു സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്.
അതേസമയം ആലപ്പുഴ മണ്ഡലത്തില്‍ യുഡിഎഫ് കൗണ്ടിംഗ് ഏജന്റ് കുഴഞ്ഞുവീണു. മല്ലപ്പുഴശ്ശേരി സ്വദേശി ടെറിനാണ് വീണത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. എട്ടു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. കോട്ടയത്തും തിരുവനന്തപുരം വയനാടുമടക്കം കൃത്യം എട്ടുമണിക്ക് തന്നെ തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങി.