1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Election Result 2026

Kerala Assembly Election 2026 Results: സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം; യുഡിഎഫ് ഭരണത്തിലേക്ക്?

43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കും. ഓരോ കേന്ദ്രത്തിലും 14 കൗണ്ടിങ് മേശകൾ

Kerala Assembly Election Results 2026 live vote counting updates, seat wise results, winners list and party trends
Kerala Assembly Election 2026 Results: കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 

09.00 AM: തൃശൂരിൽ രാജൻ പല്ലൻ (യുഡിഎഫ്) 663 വോട്ടുകൾക്കു ലീഡ്
നാട്ടികയിൽ ഗീത ഗോപിയുടെ ലീഡ് 859 ആയി
ചാലക്കുടിയിൽ എൽഡിഎഫ് സ്ഥാനാർഥി ബിജു ചിറയത്ത് ലീഡ് ചെയ്യുന്നു 
ചേലക്കരയിൽ യുആർ പ്രദീപ് 1876 വോട്ടുകൾക്കു ലീഡ് 
പുതുക്കാട് കെ.കെ.രാമചന്ദ്രൻ 37 വോട്ടുകൾക്കു ലീഡ്
 

08.45 AM: തൃശൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാജൻ ജെ പല്ലൻ 392 വോട്ടിനു ലീഡ് ചെയ്യുന്നു 
 
നാട്ടികയിൽ എൽഡിഎഫ് സ്ഥാനാർഥി ഗീത ഗോപി 566 വോട്ടിനു ലീഡ് 
 
വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളി 142 വോട്ടിനു ലീഡ്
 

08.25 AM: തപാൽ വോട്ടുകൾ എണ്ണുമ്പോൾ 69 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. എൽഡിഎഫ് 67 ഇടങ്ങളിൽ. എൻഡിഎ നാലിടങ്ങളിൽ ലീഡ് ചെയ്യുന്നു.

08.20 AM: സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം. പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ എൽഡിഎഫും യുഡിഎഫും തമ്മിൽ ശക്തമായ പോരാട്ടം


43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കും. ഓരോ കേന്ദ്രത്തിലും 14 കൗണ്ടിങ് മേശകൾ. 140 റിട്ടേണിങ് ഓഫീസർമാരും 1340 അഡീഷണൽ റിട്ടേണിങ് ഓഫീസർമാരും 4208 സൂക്ഷ്മനിരീക്ഷകരും 4208 കൗണ്ടിങ് സൂപ്പർവൈസർമാരും 5563 കൗണ്ടിങ് അസിസ്റ്റന്റുമാരും ഉൾപ്പെടെ 15,465 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിന്റെ ഭാഗമാകുന്നത്. 
 
പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക. ഇവിഎമ്മിൽ ഒരു റൗണ്ടിൽ പരമാവധി 14 ബൂത്തുകളിലെ വോട്ടുകളെണ്ണും. 71 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു ആവശ്യം. തുടർച്ചയായ പത്ത് വർഷത്തെ ഭരണത്തിനു ശേഷം എൽഡിഎഫ് പ്രതിപക്ഷത്താകുമോ അതോ ഭരണത്തുടർച്ചയോടെ പിണറായി വിജയൻ ചരിത്രം കുറിക്കുമോ എന്ന് മണിക്കൂറുകൾക്കകം അറിയാം. 
 
തിരഞ്ഞെടുപ്പ് ഫലമറിയാൻ results.eci.gov.in എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റ് സന്ദർശിക്കുക.
About Writer
WEBDUNIA