1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. UDF to defend Irundakalam

സിപിഎം പ്രചാരണത്തെ എതിർക്കണം, തിരഞ്ഞെടുപ്പിൽ ദോഷം ചെയ്യും; തലപുകച്ച് യുഡിഎഫ്

തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ച മേൽക്കൈ യുഡിഎഫിനു നഷ്ടമാകുന്നുണ്ടെന്നാണ് സൈബർ പോരാളികളുടെ വിലയിരുത്തൽ

VIgilance, CBI, VD Satheesan, Manapatt Foundation, Punarjani Financial fraud
സമൂഹമാധ്യമങ്ങളിൽ യുഡിഎഫിന്റെ മുൻ ഭരണം എങ്ങനെയായിരുന്നെന്ന് ഓർമിപ്പിക്കുന്ന എൽഡിഎഫ് പ്രചാരണത്തെ പ്രതിരോധിക്കാൻ ആലോചന. സിപിഎം സൈബർ വിഭാഗം പുറത്തുവിട്ട 'ഇരുണ്ട കാലം' വെബ്‌സൈറ്റിനെ പ്രതിരോധിക്കാനാണ് യുഡിഎഫ് നേതൃത്വം തലപുകയ്ക്കുന്നത്. 
 
2011 മുതൽ 2016 വരെയുള്ള യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതികളും ഒറ്റ ക്ലിക്കിൽ ആളുകളിലേക്കു എത്തിക്കുന്നതാണ് 'ഇരുണ്ട കാലം' വെബ്‌സൈറ്റ്. അന്നത്തെ റോഡുകൾ, പാലകൾ, സർക്കാർ ആശുപത്രികൾ എന്നിവയുടെ ശോച്യാവസ്ഥ തുടങ്ങി അഴിമതി ഭരണത്തിന്റെ ഓർമപ്പെടുത്തലുകൾ വരെ ഈ സൈറ്റിലുണ്ട്. 
 
തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ച മേൽക്കൈ യുഡിഎഫിനു നഷ്ടമാകുന്നുണ്ടെന്നാണ് സൈബർ പോരാളികളുടെ വിലയിരുത്തൽ. എൽഡിഎഫ് പ്രചാരണത്തെ എതിർക്കാൻ പദ്ധതികൾ ആലോചിക്കണം. അല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായേക്കാം. എൽഡിഎഫ് പ്രചാരണങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ പ്രൊഫഷണലുകളുടെ സഹായം തേടാനും കോൺഗ്രസ് തീരുമാനിച്ചു. 
അടുത്ത ലേഖനം
ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് റൂമില്‍ ജീവനക്കാര്‍ ചൊറിച്ചില്‍ പൊടി വിതറിയ സംഭവത്തില്‍ പോലീസ് കേസെടുത്തു