1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. udf , kodiyeri balakrishnan and ramesh chennithala

എംഎല്‍എമാരെ നിരീക്ഷിച്ചിട്ടില്ല: ചെന്നിത്തല, ആഭ്യന്തരമന്ത്രിക്ക് ഘടകകക്ഷികളെ വിശ്വാസമില്ല: കോടിയേരി

യുഡിഎഫ് എംഎല്‍എമാരെ നിരീക്ഷിച്ചെന്ന വാര്‍ത്ത
പോലീസിലെ ഒരു വിഭാഗവും യുഡിഎഫ് എംഎല്‍എമാരെ നിരീക്ഷിച്ചിട്ടില്ലെന്നും, അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. യുഡിഎഫ് എംഎല്‍എമാരെ പോലീസ് നിരീക്ഷിച്ചുവെന്ന വാര്‍ത്തകള്‍ വളച്ചൊടിച്ചതാണെന്ന് യിഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം നിരീക്ഷണത്തെക്കുറിച്ച് പറഞ്ഞുവെന്നതും അടിസ്ഥാന രഹിതമാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

അതേസമയം സംഭവത്തെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
ഘടകകക്ഷികളെ വിശ്വാസമില്ലാത്തിനാലാണ് യുഡിഎഫ് എംഎല്‍എമാരെ ആഭ്യന്തരമന്ത്രി പോലീസിനെ കൊണ്ട് നിരീക്ഷിച്ചത്. വിഷയത്തില്‍ ആഭ്യന്തരമന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണം. എംഎല്‍എമാരെ നിരീക്ഷിക്കുന്നത് ഒരുതരത്തിലും ശരിയല്ലെന്നും കോടിയേരി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.
About Writer
jibin