1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. UDF Kerala Budget 2026

ബജറ്റ് ജനകീയം, ശക്തമായി എതിര്‍ക്കണം; യുഡിഎഫ് ക്യാംപില്‍ ആശങ്ക

സമസ്ത മേഖലകളിലും സ്പര്‍ശിച്ചുള്ള ബജറ്റാണെന്നാണ് യുഡിഎഫ് വിലയിരുത്തല്‍

VIgilance, CBI, VD Satheesan, Manapatt Foundation, Punarjani Financial fraud
സംസ്ഥാന ബജറ്റിലെ ജനകീയ പ്രഖ്യാപനങ്ങളില്‍ യുഡിഎഫ് ക്യാംപില്‍ ആശങ്ക. സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനാല്‍ ഇത്രയും വിപുലമായ ബജറ്റ് യുഡിഎഫ് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ജനക്ഷേമം, വികസനം എന്നിവയിലൂന്നി രണ്ടര മണിക്കൂറോളമുള്ള ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ യുഡിഎഫ് ക്യാംപിനെ ഞെട്ടിച്ചു. 
 
സമസ്ത മേഖലകളിലും സ്പര്‍ശിച്ചുള്ള ബജറ്റാണെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ജനങ്ങളെ വലിയ രീതിയില്‍ സ്വാധീനിച്ചേക്കാം. ബജറ്റിനെ ശക്തമായി എതിര്‍ക്കണമെന്നാണ് യുഡിഎഫ് ക്യാംപിന്റെ തീരുമാനം. എന്നാല്‍ ജനകീയ പദ്ധതികളെ എതിര്‍ക്കുന്ന എന്ന രീതിയില്‍ ജനങ്ങള്‍ക്കു തോന്നുകയും അരുത്. മുന്നണിയിലെ സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും യുഡിഎഫിന്റെ തുടര്‍ വിമര്‍ശനങ്ങള്‍ വരിക. 
 
പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലെ നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഇങ്ങനെ: 
 
ഡിഎ, ഡിആര്‍ ഗഡുക്കള്‍ പൂര്‍ണമായി നല്‍കാന്‍ തീരുമാനം 
 
ഒരു ഗഡു ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം 
 
അവശേഷിക്കുന്ന ഗഡുക്കള്‍ മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം 
 
കുടിശിക ഘട്ടംഘട്ടമായി കൊടുത്തു തീര്‍ക്കും
 
പൊതുവിദ്യാഭ്യാസത്തിനു പ്രത്യേക പരിഗണന 
 
പൊതുവിദ്യാഭ്യാസ രംഗത്ത് ബജറ്റ് വിഹിതത്തേക്കാള്‍ അധികം തുക ചെലവഴിക്കാന്‍ സാധിച്ചു
 
പൊതുവിദ്യാഭ്യാസം 
 
തടസരഹിത വിദ്യാഭ്യാസത്തിനായി 11 കോടി 
 
അധ്യാപകരുടെ ശാക്തീകരണത്തിനു 10 കോടി 
 
സൗജന്യ യൂണിഫോം പദ്ധതിക്കായി 150.34 കോടി 
 
ഉച്ചഭക്ഷണ പദ്ധതിക്ക് അധികമായി 266.66 കോടി
 
ചാംപ്യന്‍സ് ബോട്ട് ലീഗിനു 10.46 കോടി 
 
കൊല്ലം മറീന തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കു ആറ് കോടി 
 
അഷ്ടമുടി കായലിനു ചുറ്റും സൈക്കിള്‍ ട്രാക്കിനു 10 കോടി 
 
മണ്‍റോ തുരുത്ത് ടൂറിസം വികസനത്തിനു അഞ്ച് കോടി 
 
വര്‍ക്ക് നിയര്‍ ഹോം പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വര്‍ധിപ്പിക്കും 
 
പദ്ധതിക്കായി 150 കോടി രൂപ
 
ഉന്നത വിദ്യാഭ്യാസ ഗവേഷണത്തിന് പ്രതിവര്‍ഷം 10 കോടി
 
റോഡ് അപകടങ്ങള്‍ക്കു ലൈഫ് സേവര്‍ പദ്ധതി 
 
ആദ്യത്തെ അഞ്ച് ദിവസം പണരഹിത ചികിത്സ 
 
15 കോടി അനുവദിച്ചു
 
വി.എസ്. സെന്റര്‍ തിരുവനന്തപുരത്ത് 
 
20 കോടി മാറ്റിവെച്ചു
 
കെ.എം.ഷാജിയുടെ വര്‍ഗീയ പരാമര്‍ശം ഓര്‍മിപ്പിച്ച് ധനമന്ത്രി 
 
മതമല്ല, എരിയുന്ന വയറിന്റെ തീയാണ് ഇടതുപക്ഷം കാണുന്നത്
 
രണ്ടാം പിണറായി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ലൈഫ് മിഷന്‍ പദ്ധതിയിലെ വീടുകളുടെ എണ്ണം 5,25,000 കടക്കും
 
വര്‍ഗീയതയെ ചെറുക്കാന്‍ ഇടതുപക്ഷം 
 
കേരളത്തിന്റെ കൂട്ടായ്മയെ തകര്‍ക്കാന്‍ ഉഗ്രവിഷം ചീറ്റുന്ന വര്‍ഗീയ വിഷങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ 
 
സ്ത്രീ സുരക്ഷ പെന്‍ഷനായി 3821 കോടി 
 
മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിക്കായി 400 കോടി 
 
കേരളത്തിന്റെ പൊതുകടം കുറഞ്ഞെന്ന് ധനമന്ത്രി സഭയില്‍
ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസം വേതനം 1000 രൂപ വര്‍ധിപ്പിച്ചു 
 
സ്‌കൂളുകളിലെ പാചകത്തൊഴിലാളികളുടെ പ്രതിദിന വേതനം 25 രൂപ വര്‍ധിപ്പിച്ചു 
 
അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസം വേതനം 1000 രൂപ വര്‍ധിപ്പിച്ചു
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ശബരിമല സ്വര്‍ണ്ണക്കൊള്ള: നടന്‍ ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തു