1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. കേരള വാര്‍ത്ത
  6. tv gopalakrishnan pased away

ചലച്ചിത്ര പ്രവര്‍ത്തകന്‍ ടിവി ഗോപാലകൃഷ്ണന്‍ അന്തരിച്ചു

ടിവി ഗോപാലകൃഷ്ണന്‍
ചലച്ചിത്ര പ്രവര്‍ത്തകന്‍ ടിവി ഗോപാലകൃഷ്ണന്‍ (73) നിര്യാതനായി. മകളുടെ കൊട്ടാരക്കരയിലെ വീട്ടില്‍ വച്ച് ഇന്നലെ രാത്രി ഒന്‍പതരയോടെയായിരുന്നു അന്ത്യം. തായമ്പക, ആയിഷ എന്നിവയാണ്‌ ടിവി ഗോപാലകൃഷ്‌ണന്‍ സംവിധാനം ചെയ്‌ത ചിത്രങ്ങള്‍.

മുക്കുവനെ സ്നേഹിച്ച ഭൂതം, തായമ്പക, ചൂള, ലജ്ജാവതി എന്നീ ചിത്രങ്ങള്‍ക്കു സംഭാഷണവും ഹൃദയം പാടുന്നു, വെടിക്കെട്ട് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്. ആയിരത്തോളം കവിതകളും നൂറിലേറെ നേവലുകളും രചിച്ചിട്ടുള്ള അദ്ദേഹം പന്ത്രണ്ട്‌ ചിത്രങ്ങളുടെ കഥയും തിരക്കഥയും ഒരുക്കിയിട്ടുണ്ട്‌

നിരവധി ചിത്രങ്ങളുടെ ഗാനരചനയും അദ്ദേഹം നിര്‍വ്വഹിച്ചിട്ടുണ്ട്‌. രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും ടി വി ഗോപാലകൃഷ്‌ണനെ തേടിയെത്തിയിട്ടുണ്ട്‌. സംസ്‌ക്കാരം ഇന്ന്‌ ഉച്ചയ്‌ക്ക് കൊല്ലം മുളങ്കാട്‌ ശ്‌മശാനത്തില്‍ നടക്കും.
About Writer
VISHNU.NL