അനുബന്ധ വാര്‍ത്തകള്‍
- 'എന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നു'; ആനക്കൊമ്പുകേസിൽ വനംവകുപ്പിന്റെ കുറ്റപത്രത്തിനെതിരെ മോഹൻലാൽ ഹൈക്കോടതിയിൽ
- കുട്ടിയാനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് ആനക്കൂട്ടം കൊല്ലപ്പെട്ടു; ദാരുണം
- ട്രെയിനിടിച്ച് കാട്ടാന; പിൻഭാഗം തകർന്ന് ചോരയൊലിച്ച് ഇഴഞ്ഞുനീങ്ങി; വീഡിയോ; കരളലിയിക്കും കാഴ്ച
- ആനക്കൊമ്പ് കേസ്: മോഹൻലാലിനെ പ്രതിയാക്കി കുറ്റപത്രം, നടപടി ഏഴു വർഷത്തിനുശേഷം
- വിവാഹത്തിന് ആനപ്പുറത്തേറി വരൻ; കേസെടുത്ത് പൊലീസ്
ഷോക്കേറ്റ് ആന ചരിഞ്ഞു; പുല്ലുപറിക്കാൻ എത്തിയ ആൾ ആനക്കൊമ്പ് മുറിച്ചുകൊണ്ട് വീട്ടിൽ പോയി
സമീപപ്രദേശത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയുടെ വീട്ടില്‍ നിന്ന് കൊമ്പ് കണ്ടെത്തിയത്.
നേര്യമംഗലത്ത് ഷോക്കേറ്റ് ചരിഞ്ഞ ആനയുടെ ജഡത്തില്‍ നിന്ന് കാണാതായ ആനക്കൊമ്പ് വനപാലകര്‍ കണ്ടെടുത്തു. സമീപപ്രദേശത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയുടെ വീട്ടില്‍ നിന്ന് കൊമ്പ് കണ്ടെത്തിയത്.
25 വയസിലധികം തോന്നിക്കുന്ന കൊമ്പന്റെ ജഡത്തിന് ആറ് മാസം പഴക്കമുണ്ടായിരുന്നു. കൊമ്പുകള്‍ നഷ്ടപ്പെട്ട നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രദേശത്ത് സ്ഥിരമായി പുല്ലുപറിക്കാന്‍ വരുന്ന ഒരാളെക്കുറിച്ച് വിവരം കിട്ടി. ഇയാളുടെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയ്ക്കിടെയാണ് വീടിന്റെ പിറകു വശത്തുനിന്ന് രണ്ട് കൊമ്പുകൾ കണ്ടെടുത്തത്.