റെയ്നാ തോമസ്|
Last Updated:
ഞായര്‍, 6 ഒക്‌ടോബര്‍ 2019 (17:17 IST)
പരസ്പരം രക്ഷിക്കാന്‍ ശ്രമിക്കവേ വെള്ളച്ചാട്ടത്തില്‍ വീണ് ആറ് ആനകള്‍ ചെരിഞ്ഞു. വെള്ളച്ചാട്ടത്തിലേക്ക് വഴുതി വീണ ആനക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവേയാണ് മറ്റു ആനകളുടേയും ജീവന്‍ നഷ്ടപ്പെട്ടത്.
മധ്യ തായ്‌ലാന്റിലെ ഖാവോ യായി ദേശീയോദ്യാനത്തലാണ് സംഭവം നടന്നത്. അപകടത്തില്‍പ്പെട്ട രണ്ടു ആനകള്‍ അടുത്തുള്ള മലഞ്ചെരിവില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് ഇവരെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.
‘നരകത്തിലേക്കുള്ള കുഴി’ എന്ന അര്‍ഥം വരുന്ന ഹ്യൂ നാരോക് എന്ന വെള്ളച്ചാട്ടത്തിലേക്കാണ് ആനകള്‍ വീണത്. ഇതിനു മുമ്പും ഇതുപോലുള്ള സംഭവങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ആഴവും പരപ്പും കൂടിയ വെള്ളച്ചാട്ടമായതു കൊണ്ടുതന്നെ വീണാല്‍ രക്ഷപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. 1992ലും ഒരു കൂട്ടം ആനകള്‍ ഇതുപോലെ കൊല്ലപ്പെട്ടിരുന്നു.