1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum murder case

കാരക്കോണത്ത് 51കാരി ഷോക്കേറ്റ് മരിച്ചു; 28കാരനായ ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്ന് പൊലീസ്

Arun
കാരക്കോണത്ത് 51കാരി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ 28കാരനായ ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് പൊലീസ്. കാരക്കോണം ത്രേസ്യാപുരം സ്വദേശിനി ശാഖാകുമാരിയാണ് ഇന്ന് രാവിലെ ഷോക്കേറ്റ് മരിച്ചത്. കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നില്ല. ഇവര്‍ മരിച്ചിട്ട് മണിക്കൂറുകള്‍ ആയെന്ന് ഡോക്ടര്‍മാരില്‍ നിന്ന് വിവരം ലഭിക്കുകയും ഇതിനുപിന്നാലെ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവായ അരുണ്‍ കുറ്റം സമ്മതിക്കുകയായിരുന്നു. 
 
രണ്ടുമാസം മുന്‍പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. ശാഖാകുമാരിയെ താന്‍ ഷോക്കടിപ്പിച്ചു കൊന്നതായി അരുണ്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സ്വത്തിനുവേണ്ടിയാണ് അരുണ്‍ ശാഖാകുമാരിയെ വിവാഹം കഴിച്ചതെന്ന് നേരത്തേ ഇവരുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ നാളെ ഗവർണർ അനുമതി നൽകിയേക്കും