തിരുവനന്തപുരം മേയർ 21 കാരി ആര്യ രാജേന്ദ്രൻ, അപൂർവ നേട്ടം

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 25 ഡിസം‌ബര്‍ 2020 (14:26 IST)
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ മേയറായി 21 കാരിയായ ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്ത് സിപിഎം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ആര്യ രാജേന്ദ്രനെ മേയറായി തീരഞ്ഞെടുക്കാൻ തീരുമാനിച്ചത്. ഇതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ എന്ന നേട്ടമാണ് ആര്യ രാജേന്ദ്രനെ തേടിയെത്തുക. തിരുവനന്തപുരം കോർപ്പറേഷനും ഉത് അപൂർവ നേട്ടം തന്നെ.മുടവന്‍മുഗളില്‍ നിന്നുള്ള കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്‍. തെരഞ്ഞെടുപ്പ് സമയത്ത് മേയര്‍ സ്ഥാനത്തെക്ക് എന്ന നിലയിൽ ജമീല ശ്രീധരനെയാണ് പരിഗണനയിൽ ഉണ്ടായിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ആര്യ രാജേന്ദ്രന്റെ പേര് ഉയർന്നുവരികയായിരുന്നു. ആള്‍ സെയിന്റ്സ് കോളേജിലെ ബിഎസ്‌സി മാത്‌സ് വിദ്യാര്‍ത്ഥിയായ ആര്യ ബാലസഘം സംസ്ഥാന പ്രസിഡന്റാണ്. എസ്‌എഫ്‌ഐ സംസ്ഥാന സമിതി അംഗം, സിപിഐഎം കേശവ്‌ദേവ് റോഡ് ബ്രാഞ്ച് കമ്മറ്റി അംഗം എന്നീ നിലകളിലും ആര്യ പ്രവര്‍ത്തിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :