1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Joshua - Another romantic thriller from Gautham Menon

വീണ്ടുമൊരു പ്രണയ ചിത്രവുമായി ഗൗതം മേനോൻ, 'ജോഷ്വാ' വരുന്നു !

ഗൗതം മേനോൻ
വീണ്ടുമൊരു പ്രണയ ചിത്രവുമായി സംവിധായകൻ ഗൗതം മേനോൻ എത്തുന്നു. 'ജോഷ്വാ - ഇമൈ പോല്‍ കാക്ക' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. പ്രണയവും ആക്ഷനും ചേർന്ന ഒരു പക്കാ ത്രില്ലർ ചിത്രമായിരിക്കും ഇത്. വരുണ്‍ ആണ് നായകനായെത്തുന്നത്. ഒരു സ്‌പൈയുടെ വേഷത്തിലാണ് നടൻ ചിത്രത്തിലെത്തുന്നത്. റാഹി ആണ് നായിക. 
 
നിരവധി ആക്ഷൻ സീനുകൾ ഉള്ള ചിത്രമാണിത്. യാന്നിക് ബെന്നാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. വേല്‍സ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ ഡോ ഇഷാരി കെ ഗണേഷാണ് ചിത്രം നിമ്മിക്കുന്നത്.ഡര്‍ബുക്ക് ശിവ സിനിമയ്ക്കായി സംഗീതമൊരുക്കുന്നു. 
അടുത്ത ലേഖനം
ദി പ്രീസ്റ്റ് - മമ്മൂട്ടിയെ ഈ കഥയിലേക്ക് ആകർഷിച്ചതെന്ത് ?