അനുബന്ധ വാര്‍ത്തകള്‍
- ചലച്ചിത്ര നടന് അനില്‍ പി നെടുമങ്ങാട് അന്തരിച്ചു
- 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 5,397 പേർക്ക് കൊവിഡ്, 4,506 രോഗമുക്തർ
- ഇവർ ആഗ്രഹിയ്ക്കുന്നത് ഏറ്റവും മികച്ച പങ്കാളിയെ, അതിൽ കുറഞ്ഞതൊന്നും അംഗികരിയ്ക്കില്ല
- ഈ ലക്ഷണങ്ങൾ ഉണ്ടോ ? പുരുഷൻമാർ അവഗണിയ്ക്കരുത് !
- പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വേശ്യാവൃത്തിയ്ക്ക് എത്തിച്ചു; ബന്ധുവായ യുവതി അറസ്റ്റിൽ
തിരുവനന്തപുരത്ത് 292 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 408 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരത്ത് ഇന്നലെ 292 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 408 പേര് രോഗമുക്തരായി. നിലവില്‍ 3,482 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 204 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 10 പേര് ആരോഗ്യപ്രവര്‍ത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,378 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 22,453 പേര് വീടുകളിലും 82 പേര് സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,654 പേര് രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.